കുന്ദമംഗലം : മതേതര ജനാധിപത്യ രാജ്യത്തിന് വേണ്ടി വോട്ടു രേഖപ്പെടുത്തണമെന്നും യു.ഡി.എഫ് സ്ഥാനാർഥികളെ വിജയിപ്പിക്കണമെന്നും വെൽഫെയർ പാർട്ടി ജില്ലാ വൈസ് പ്രസിഡന്റ് സുബൈദ കക്കോടി ആവശ്യപ്പെട്ടു. വെൽഫെയർ പാർട്ടി കുന്ദമംഗലം നടുവിലശ്ശേരിയിൽ നടത്തിയ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അവർ. വെൽഫെയർ പാർട്ടി കുന്ദമംഗലം ടൗൺ കമ്മിറ്റി പ്രസിഡന്റ് എം.പി. അബൂബക്കർ അധ്യക്ഷത വഹിച്ചു. എഫ്ഐ.ടി.യു മണ്ഡലം പ്രസിഡന്റ് സലീം മേലേടത്ത് സംസാരിച്ചു.
സെക്രട്ടറി എം.സി. അബ്ദുൽ മജീദ് സ്വാഗതവും എം.പി. ഫാസിൽ നന്ദിയും പറഞ്ഞു.