കുന്ദമംഗലം : ഗ്രാമപഞ്ചായത്ത് ലക്ഷങ്ങൾ മുടക്കി സ്ഥാപിച്ച സോളാർ പാനൽ മോഷണം നടത്തിയ സംഭവത്തിൽ പഞ്ചായത്ത് മുസ്ലീം ലീഗ് കമ്മറ്റിയുടെ നേതൃത്വത്തിൽ പഞ്ചായത്ത് സിക്രട്ടറിയെ ഉപരോധിച്ചു . നിയോജക മണ്ഡലം മുസ്ലീം ലീഗ് നേതാക്കളായ ഒ. ഹു സ്സയിൻ , എ.കെ. ഷൗക്കത്തലി , പഞ്ചായത്ത് ലീഗ് നേതാക്കളായ എം. ബാബു മോൻ , സിദ്ധീഖ് തെക്കയിൽ , കെ.കെ. ഷമീൽ , കെ.കെ.സി നൗഷാദ് , എം.വി. ബൈജു , എൻ.എം. യൂസുഫ് , ഐ. മുഹമ്മദ് കോയ, വി.കെ. അൻഫാസ് , എം. അഫ്സൽ അച്ചായി അശ്റഫ് , ഒ.എം. റഷീദ് , ബഷീർ പി.കെ , എ.കെ. മൻസൂർ തുടങ്ങിയവർ പങ്കെടുത്തു പഴയ ബസ്റ്റാൻറ് ഷോപ്പിംഗ് കോപ്ലക്സ് ൻറെ മുകളിൽ സ്ഥാപിച്ച പാനലാണ് മോഷണം പോയത്. പഞ്ചായത്ത് അധികൃതർ വിവരം പുറം ലോകം അറിഞ്ഞതിനെ തുടർന്ന് കുന്ദമംഗലം പോലീസിൽ പരാതി നൽകുകയും സമീപത്തെ സി.സി. ടി വി പരിശോധിച്ചതിൻറെ അടിസ്ഥാനത്തിൽ കാരന്തൂർ മർക്കസിനുത്ത് ഉള്ള എൽ.ജി. വി യിലാണ് പാനൽ കൊണ്ടു പോയതെന്ന് കണ്ടെത്തുകയും പാനൽ തിരികെ എത്തിക്കുകയും ചെയ്തിട്ടുണ്ട് . ഇതിന് പിന്നിൽ ഓഫീസിലുള്ളവർക്കോ , ജനപ്രതി നിധികൾക്കോ , മുൻ മെമ്പർക്കോ പങ്ക്
ഉണ്ടെന്ന് പരിശോധിക്കുന്നുണ്ട്. ഒരു മുൻ മെമ്പർ സംശയത്തിൻറെ നിഴലിലാണ് . ചെറുവറ്റ ഒരു വീട്ടിൽ നിന്നും ആണ് കാരന്തൂരിലുള്ള മറ്റൊരു വണ്ടിയിൽ സോളാർ പാനൽ സ്റ്റേഷനിൽ എത്തിച്ച തെങ്കിലും അവിടെ ഇറക്കാതേ ഗ്രാമപഞ്ചായത്ത് അധികൃതരുടെ നിർദേശ ത്തേ തുടർന്ന് പോലീസ് പഞ്ചായത്തിലേക്ക് തന്നെ തിരിച്ചയക്കുകയായിരുന്നു. ഭരണകക്ഷിയിലെ ഉന്നതൻ്റെ അറിവോടെയല്ലാതേ സോളാർ ചെറുവറ്റ യിലെത്തി ല്ലെന്ന് ഉറപ്പ്