കുന്ദമംഗലം : തപാൽ വകുപ്പിൽ നിന്നും 42 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന കുന്ദമംഗലം സബ്ബ് പോസ്റ്റ് മാസ്റ്റർ രാധാകൃഷ്ണൻ ടി.പി,പെരിങ്ങൊളം അസി. ബ്രാഞ്ച് പോസ്റ്റ് മാസ്റ്റർ എം.വി.കുഞ്ഞിക്കാമു എന്നിവർക്ക് സഹപ്രവർത്തകർ യാത്രയയപ്പ് നൽകി. സബ്ബ് ഡിവിഷണൽ ഇൻസ്പെക്ടർ യാത്രയയപ്പ് യോഗം ഉദ്ഘാടനം ചെയ്തു. മുജീബ് റഹ്മാൻ അധ്യക്ഷതവഹിച്ചു. പോസ്റ്റൽ അസിസ്റ്റൻ്റ്, പോസ്റ്റ് മാസ്റ്റർ തസ്തികയിൽ 42 വർഷം വിവിധ പോസ്റ്റ് ഓഫീസുകളിൽ പ്രവർത്തിച്ച ചെറുകുളത്തൂർ തെക്കെ പാടേരി രാധാകൃണൻ ടി.പി എൻ.എഫ്. പി.ടി ഇ യുടെ കോഴിക്കോട് ഡിവിഷൻ സെക്രട്ടറി, ചെയർമാൻ, ട്രഷറർ തുടങ്ങിയ സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പോസ്റ്റൽ സർവ്വീസ് സംഘടനയുടെ നേതൃസ്ഥാനത്ത് ദീർഘകാലം സജീവ പ്രവർത്തകനായിരുന്നു. പോസ്റ്റ് ഓഫീസിൽ നിറസാന്നിധ്യമായിരുന്ന എം.വി.കുഞ്ഞിക്കാമുവിനും തപാൽ വകുപ്പിൽ 42 വർഷത്തെ സേവനമുണ്ട്. സീനിയോറിറ്റി ലിസ്റ്റിൽ പോലും ഉൾപ്പെടാതെ പെൻഷൻ പോലും ഇല്ലാതെയാണ് കുഞ്ഞി ക്കാമുവിൻ്റെ പടിയിറക്കം. വിവിധ പോസ്റ്റ് ഓഫീസിലെ സഹപ്രവർത്തകരും, സംഘടനാനേതാക്കളും ചടങ്ങിൽ പങ്കെടുത്തു.