കുന്ദമംഗലം: കോഴിക്കോട് ജില്ലയിലെ കുന്ദമംഗലം ഗ്രാമപഞ്ചായത്തിലെ പൊയ്യയിലെ പുളിക്കമണ്ണ് കടവിൽ കുളിക്കാനിറങ്ങിയഒരു കുടുംബത്തിലെ മൂന്നുപേർ മുങ്ങി മരിച്ചു; ഒരാളെ ഗുരുതരാവസ്ഥയിൽമെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ശനിയാഴ്ച വൈകു ന്നേരം വീടിനടുത്തെ കടവിൽ കുളിക്കാനിറങ്ങിയ കുരിക്കത്തൂർ കാരിപറമ്പത്ത് മിനി (45), മകൾ ആർദ്ര (18), ചാത്തമംഗലം കുഴി മണ്ണിൽ അദ്വൈദ്(12) എന്നിവരാണ് മരിച്ചത്. ആൺകുട്ടി ആദ്യം ഒഴുക്കിൽപ്പെടുകയും രക്ഷിക്കാനുള്ള ശ്രമത്തിനിടെ മറ്റ് രണ്ട്പേരും അപകടത്തിൽ പെടുകയുമായിരുന്നു. നാട്ടുകാർ രക്ഷാപ്രവർത്തനം നടത്തി കോഴിക്കോട് മെഡിക്കൽ കോളേജിലെത്തിച്ചെങ്കിലും മരണം സ്ഥിരീകരിക്കുകയായിരുന്നു. കൂടെയുണ്ടായിരുന്ന സനൂജ (36) ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. ഇന്നലെ തിരുപ്പതി ക്ഷേത്ര ദർശനം കഴിഞ്ഞെത്തിയവരായിരുന്നു മരിച്ച മൂവരും മരിച്ച അദൈത് ചെത്ത് കടവ് ഈസ്റ്റ് എയു.പി സ്ക്കൂളിലെ ഏഴാം തരം വിദ്യാർത്ഥി യാണ്. മരിച്ച മിനി എന്ന സിന്ധുപരേതനായ സിദ്ധാർത്ഥന്റെ ഭാര്യയാണ് . ഇവരുടെ മകളാണ് മരിച്ച ആതിര ഇവരെ വയനാട്ടിലേക്കാണ് വിവാഹം ചെയ്ത് അയച്ചത്. ഇവരുടെ ഭർത്താവ് രാജേഷ് മരിച്ച സിന്ധുവി ൻറെ അമ്മാവനാണ് അദ്വൈതിന്റെ അച്ഛൻ ഷൈജു ഇവർക്ക് ഒരു മകൾ കൂടി ഉണ്ട് . അമ്മയാണ് പരിക്കേറ്റ സനൂജ സഹോദരി യുടെ പേര് അനൈഖ കുന്ദമംഗലം പോലീസ് എത്തി മൃദ്ദേഹം മോർച്ചറി യിലേക്ക് മാറ്റി. നാളെ ഇൻക്വാസ്റ്റ്നടപടികൾ പൂർത്തീകരിച്ച് പോസ്റ്റ് മോർട്ടത്തിന് ശേഷം മൃദദേഹം ബന്ധുക്കൾക്ക് വിട്ടു നൽകും അഗ്നി ശമനവിഭാഗം അബ്ദുൽ ഫൈസിയുടെ നേതൃത്വ ത്തിൽ സ്ഥലത്തെ ത്തിയിരുന്നു Photo : പുഴയിൽ വീണ് മരിച്ചമിനി , ആർദ്ര , അദൈദ്