കുന്ദമംഗലം : ബ്ലോക്ക് പഞ്ചായത്ത് 2024 – 2025 ലേക്ക് വൈസ് പ്രസിഡണ്ട് മൈമൂന കടുക്കാ ഞ്ചേരി അവതരിപ്പിച്ചു. പതിമൂന്ന് കോടി ഏഴ് ലക്ഷത്തി നാൽപ്പത്തി മുവ്വായിരത്തി ഇരുനൂറ്റി ഏഴ് രൂപ വരവും , പന്ത്രണ്ട് കോടി എട്ട് ലക്ഷത്തി എഴുപത്തി നാലായിര ത്തി അഞ്ഞൂറ് രൂപ ചിലവും തൊണ്ണൂറ്റി എട്ട് ലക്ഷത്തി അറുപത്തി എട്ടായിരത്തി എഴുനൂറ്റി എട്ട് രൂപ മിഛവും വരുന്നതാണ് ബജറ്റ് . ബ്ലോക്ക് പ്രസിഡണ്ട് അരിയിൽ അലവി അധ്യക്ഷത വഹിച്ചു. കുടിവെള്ള ത്തിനും ആരോഗ്യ മേഖലക്കും അടിസ്ഥാന വികസന സൗകര്യ വികസനം , ശുചിത്വം . സാമൂഹ്യ ക്ഷേമം എന്നിവക്കാണ് മുൻഗണന നൽകി യിരിക്കുന്നത് . വിശദമായി തെരുവ് വിളക്ക് സ്ഥാപിക്കാൻ പത്ത് ലക്ഷം , നെൽകൃഷി അൻപത്തി അഞ്ച് ലക്ഷം , വയോജന ങ്ങൾക്ക് പാർക്ക് 15 ലക്ഷം , മാനസിക – ശാരീരിക വൈകല്യം ഉള്ളവരുടെ കലാ-കായിക ഉന്നമനത്തിന് മൂന്ന് ലക്ഷം , ചെറുവാടി സി.എച്ച്. സിക്ക് വാഹനം വാങ്ങാൻ മൂന്ന് ലക്ഷം , താൽക്കാലി ക ഡോക്ടർ മാർക്ക് 5 ലക്ഷം , ചെറുവാടി സി.എച്ച്. സി. നവീകരണം 4 ലക്ഷം , ചെറുപ്പ സി.എച്ച് സി. നവീകരണം പതിമൂന്നര ലക്ഷം , പന്നിക്കോട് ജി.എൽ. പി. സ്കൂൾ സ്മാർട്ട് ക്ലാസ് 3 ലക്ഷം , സാക്ഷരതാ പ്രവർത്തനം 2 ലക്ഷം , ലൈബ്രറി കൾക്ക് 2 ലക്ഷം , കുരുവട്ടൂർ ഇ.എം. എസ്. വായനാശാല 5 ലക്ഷം , വിവിധ കളിസ്ഥലം 25 ലക്ഷം , നെടുങ്ങാട്ടുമ്മൽ ഭൂതാനം കോളനി സാംസ്ക്കരിക നിലയം 6 ലക്ഷം , കാരന്തൂർ പാറ്റേൺ ക്ലബ് 10 ലക്ഷം , ജല സംരക്ഷണം 22 ലക്ഷം , തോട് സൈഡ് കെട്ടൽ 5 ലക്ഷം നീക്കി വെച്ചിട്ടുണ്ട്. സിക്രട്ടറി ഇൻ ചാർജ് സുധീർ , വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ. അബൂബക്കർ , ക്ഷേമകാര്യ സ്റ്റാന്റിംഗ് കമ്മറ്റിചെയർ പേഴ്സൺ എം.കെ. നദീറ പങ്കെടുത്തു.