കുന്ദമംഗലം: കാരന്തൂർ മുസ്ലീം ലീഗിന്റെ കീഴിൽ കാരന്തൂർ മഹല്ലിൽ 2005 ൽ പ്രവർത്തനം ആരംഭിച്ച് മഹല്ലിലെ രോഗികൾക്കും നിർധനരായ കുടുംബ ങ്ങൾക്കും താങ്ങും തണലും അത്താണി യായി പ്രവർത്തിച്ചു വരുന്ന BMRCC യുടെ പതിനെട്ടാമത് വാർഷികാ ഘോഷവും ഇന്നു മുതൽ 26 വരെ കാരന്തൂർ AMLP സ്കൂൾ പരിസരത്ത് നടക്കും . 24 മണികൂറും ആംബുലൻസ് സൗകര്യവും ലഭ്യമാണ് . മഹല്ലിലെ എല്ലാവരെയും പങ്കെടുപ്പിച്ച് മാസാന്ത ദിക്റ് ദുഃഅ മജ്ലീസും നടന്നു വരുന്നു. ഇന്ന് ചൊവ്വാഴ്ച സയ്യിദ് അബൂബക്കർ ബാഫഖി തങ്ങളുടെ ഉദ്ഘാടന സദസ്സിൽ ” സമകാലിക മുസ്ലീം ലോകം പ്രവാചക വചനങ്ങളിലൂടെ ” എന്ന വിഷയത്തിൽ അബ്ദുള്ള സലീം അമ്പലകണ്ടിയും 24 നാളെ ടൗൺ മസ്ജിദ് ഇമാം റാഷിദ് യമാനി യുടെ ഉദ്ഘാടന സദസ്സിന് ശേഷം ” പൈതൃകത്തിന്റെ അവകാശികൾ ” എന്ന വിഷയത്തിൽ സ്വാബിർ യമാനി അൽഹംദാനി , കറുകമാട് നടത്തുന്ന അത്യുജ്ജല പ്രഭാഷണ വും 25 ന് വ്യാഴായ്ച മഹല്ല് സിക്രട്ടറി പി.കെ. അബൂബക്കറിന്റെ ഉദ്ഘാടന സദസ്സിന് ശേഷം ” ഇബാദു റഹ്മാൻ ” എന്ന വിഷയം അവതരിപ്പിച്ച് അബ്ദുൽ മുൻഹിം വാഫി ഓട്ടപ്പറമ്പിന്റെ പ്രഭാഷണം നടത്തും. 26 ന് വെള്ളിയാഴ്ച മഹല്ല് പ്രസിഡണ്ട് എൻ. ബീരാൻ ഹാജിയുടെ ഉദ്ഘാടന പ്രസംഗത്തിന് ശേഷം മഹാനവർകൾ ഉസ്താദ് ആനമങ്ങാട് മുഹമ്മദ് കുട്ടി ഫൈസിദിക്ർ ദുഃആ മജ്ലിസിന് നേതൃത്വം നൽകും. കുറഞ്ഞ കാലം കൊണ്ട് ജീവകാരുണ്യ പ്രവർത്ത നത്തിൽ ജനമന സ്സുകളിൽ ഇടം നേടിയ നിരാലംബ രുടെയും രോഗബാ ധിതരുടെ യും ആശാ കേന്ദ്രമായ നാട്ടുകാരൻ അഡ്വക്കേറ്റ് ഷെമീർ കുന്ദമംഗലത്തിന് ജന്മനാടിന്റെ സ്വീകരണം നൽകും.