കുന്ദമംഗലം : വ്യാപാരികളെ ദ്രോഹിക്കരുതെന്നാവശ്യപ്പെട്ട് കുന്ദമംഗലം ഗ്രാമപഞ്ചാ യത്ത് ഓഫീസിന് മുമ്പിൽ KVVES കൂട്ട ധർണ്ണ നടത്തി. സംസ്ഥാന വ്യാപകമായി ഇന്ന് രാവിലെ കേരള വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ കേരളത്തിലെ എല്ലാ തദ്ധേശ സ്വയംഭരണ സ്ഥാപനങ്ങൾക്ക് മുന്നിൽ പ്രതിഷേധ കൂട്ട ധർണ്ണ സംഘടിപ്പിച്ചിരുന്നു.
കുന്ദമംഗലം പഞ്ചായത്ത് കമ്മറ്റിയുടെ നേതൃത്വത്തിൽ
പഞ്ചായത്ത് ഓഫീസിന് മുന്നിൽ നടത്തിയ പ്രതിഷേധ കൂട്ടധർണ്ണ കെ വി വി ഇ എസ്
ജില്ലാ സെക്രട്ടറി എം ബാബുമോൻ ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് കമ്മറ്റി പ്രസിഡണ്ട് എം സുബൈർ പടനിലം അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് ജനറൽ സെക്രട്ടറി
കെ പി അബ്ദുൽ നാസർ, ജില്ലാ കമ്മറ്റി അംഗങ്ങളായ എൻ വിനോദ് കുമാർ, കെ കെ ജൗഹർ,
യുത്ത് വിംഗ് ജനറൽ സെക്രട്ടറി ടി ജിനിലേഷ്, നിമ്മി സജി, എൻ പി തൻവീർ, അലവികാരന്തൂർ, പി അബു ഹാജി,
പ്രവീൺ കാരന്തൂർ, ശ്രീനാദ്, പി ജയശങ്കർ.,കെ പി ദാവൂദലി, പ്രസംഗിച്ചു.