പെരുവയൽ: ഗ്രാമ പഞ്ചായത്തും പെരിങ്ങളം ഗവ ഹയർ സെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റും സംയുക്തമായി നടത്തുന്ന സ്കൂൾ ഹെൽത്ത് പാലിയേറ്റിവ് പദ്ധതിയുടെ ഭാഗമായി ലോകപാലിയേറ്റിവ് ദിനത്തിൽ പാലിയേറ്റിവ് ദിന സന്ദേശവുമായി പൂവാട്ടുപറമ്പ് കുറ്റിക്കാട്ടുർ അങ്ങാടികളിൽ ഫ്ലാഷ് മോബ് നടത്തി പെരിങ്ങളം ഗവ ഹയർസെക്കൻഡറി സ്കൂൾ എൻ എസ് എസ് യൂണിറ്റ്. പെരുവയൽ ഗ്രാമ പഞ്ചായത്ത് പ്രസിഡൻ്റ് സുബിത തോട്ടാഞ്ചേരി പരിപാടിയുടെ ഉദ്ഘാടനം നടത്തി. പെരുവയൽ പഞ്ചായത്ത് മെമ്പർ ഉനൈസ് അരീക്കൽ അധ്യക്ഷനയായിരുന്നു. ഗ്രാമ പഞ്ചാത്ത് അംഗങ്ങളായ അനിത. പി കെ. ടി മിനി, രേഷ്മ തെക്കേടത്ത്,പ്രീതി. A, വിനോദ് എളവന, മെഡിക്കൽ ഓഫീസർ Dr അമ്പിളി അരവിന്ദ് , ജൂനിയർ ഹെൽത്ത് ഇൻസ്പെക്‌ടർമാരായ ഇന്ദുലേഖ കെ റ്റി, അലി റ്റി, മനോജ് കുമാർ കെ, മിഡിൽ ലെവൽ സർവീസ് പ്രൊവൈഡേഴ്സ് ആയ ശ്രീജിഷ് കെ ജി, ദീപ്തി കെ, വിദ്യാ എൻ , ഫർസാന പി, സെക്കൻഡറി പാലിയേറ്റിവ് കെയർ നേഴ്സ് ലൗവിലി പി, ജൂനിയർ പബ്ലിക്ക് ഹെൽത്ത് നഴ്സായ ഗൈന ഹെപ്സിബ .പാലിയേറ്റീവ് നഴ്സ് റസീന തസ്നി, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ എന്നിവർ പങ്കെടുത്തു. എൻ എസ് എസ് വോളൻ്റിയർ ലീഡർമാരായ നിയ പി, മുഹമ്മദ് നാസിൽ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.