കുന്ദമംഗലം: ചൂലാം വയൽ മഹല്ല് കമ്മിറ്റി വൈസ് പ്രസിഡന്റായിരുന്ന എ. പി.മുഹമ്മദ് ഹാജിയുടെ നിര്യാണത്തിൽ മഹല്ല് കമ്മിറ്റി അനുശോചനം രേഖപ്പെടുത്തി. മഹല്ല് സംവിധാനം ശാസ്ത്രീയമായി ശാക്തീകരിക്കുന്നതിൽ നേതൃപരമായ പങ്കുവഹിച്ച അദ്ദേഹത്തിന്റെ വി യോഗം മഹല്ലിന് തീരാ നഷ്ടമാണെന്ന് യോഗം വിലയിരുത്തി.പ്രസിഡണ്ട് എ.പി ഉസൈൻ ഹാജി അധ്യക്ഷത വഹിച്ചു. പി മൊയ്തീൻ ഹാജി , പി കോയ മാസ്റ്റർ, യു മാമു ഹാജി ഉസൈൻ. ഒ,നജീബ് പാലക്കൽ, കെ.കെ മുഹമ്മദ്, അസൈൻ പി, ചാലിയിൽ നാസർ, എപി മുസക്കുട്ടി ഹാജി, എ. കെ. ഷൗക്കത്തലി സംസാരിച്ചു.മഹല്ല് ഖത്തീബ് എസി അബ്ദുറഹിമാൻ ദാരിമി പ്രാർത്ഥനയ്ക്ക് നേതൃത്വം നൽകി. സെക്രട്ടറി എ പി അബ്ദുൽ ലത്തീഫ് സ്വാഗതവും റിയാസ് വി നന്ദിയും പറഞ്ഞു.
മുറിയനാൽ അങ്ങാടിയിൽ നടന്ന സർവ്വ കക്ഷി അനുശോചന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി , മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ഖാലിദ് കിളിമുണ്ട , നിധീഷ് കുമാർ , സുധീർ കുമാർ , ഒ. ഉസ്സയിൻ , ബാബു കാടമ്പാട്ടിൽ , നജീബ് പാലക്കൽ , യു. മാമു , പി.കെ. അശ്റഫ് തുടങ്ങിയവർ സംസാരിച്ചു. കെ. മൊയ്തീൻ അധ്യക്ഷത വഹിച്ചു.