കുന്ദമംഗലം : സാമൂഹ്യ സേവന രംഗങ്ങളിൽ പങ്കാളിയാവുക എന്ന ലക്ഷ്യത്തോടെ വിദ്യാർത്ഥികളിൽ സേവന സന്നദ്ധത വളർത്തുന്ന ഭാരത സർക്കാരിന്റെ പാഠാനുബന്ധ പരിപാടിയായ NSS JDT ഹയർ സെക്കണ്ടറി യുണിറ്റ് നടത്തുന്ന അവധികാല സപ്തദിന സഹവാസ ക്യാമ്പിന് (ചിമിഴ് )കാരന്തൂർ എ എം എൽ പി സ്കൂളിൽ തുടക്കമായി
മാലിന്യ മുക്ത നാളെക്കായ് യുവ കേരളം എന്നസന്ദേശം ഉയർത്തി പിടിച്ച് സ്നേഹരാമം, ലഹരി ഉപയോഗത്തിനെതിരെ രഹിത ലഹരി, സ്ത്രീ ധന ദുരചാരത്തിനെതിരെ സമം ശ്രെഷ്ട്ടം, കാലാവസ്ഥ വൃതിയാനവുംആരോഗ്യവും എന്ന വിഷയത്തിൽ ഋതു ഭേദ ജീവിതം, എന്നി പ്രൊജക് റ്റുകളും ഉൾകൊള്ളിച്ചിരിക്കുന്നു ക്യാമ്പ് കുന്നമംഗലം ബ്ലോക്ക് പ്രസിഡന്റ് അരിയിൽ അലവി നിർവഹിച്ചു
സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു
ജില്ല കോർഡിനേറ്റർ ബിന്ദു ക്യാമ്പ് വിശദീകരണം നടത്തി
ബാബു നെല്ലൂളി, ഷൈജ വളപ്പിൽ, നവാസ് കെ കെ, ബഷീർ മാസ്റ്റർ കെ, മൊയ്‌ദീൻ കോയ കണിയാറക്കൽ,പി കോയ മാസ്റ്റർ,സി ഹാരിസ് മാസ്റ്റർ,ഷഫീർ മംഗലശ്ശേരി, മനോജ് മാസ്റ്റർ, അബ്‌ദുറഹ്‌മാൻ ഇടക്കുനി, സോമൻ പുതുകൂടി, സി അബ്ദുൽ ഗഫൂർ, യദു രാജ്, റഷീദ് പി,ദിനേശ് മാമ്പ്രാ, നൗഷാദ് എം, ടി അബ്‌ദുള്ള കോയ,ഫെബിന ബീഗം സംസാരിച്ചു പ്രിൻസിപ്പൽ ഹമീദ് കെ കെ സ്വാഗതവും,വളണ്ടിയർ സെക്രട്ടറി ഫാത്തിമ മിസ്രിയ നന്ദിയും പറഞ്ഞു
കാരന്തൂർ അങ്ങാടിയിൽ വിളമ്പര ജാഥയും നടത്തി
50ൽ പ്പരം വിദ്യാർത്ഥികൾ ക്യാമ്പിൽ പങ്കെടുക്കുന്നു