കുന്ദമംഗലം: ഒരു വർഷം മുമ്പ് ഉദ്ഘാടനം കഴിഞ്ഞ ചാത്തമംഗലം രജിസ്ട്രാർ ഓഫീസ് കെട്ടിടം ഉടൻ പ്രവർത്തന സജ്ജമാക്കണമെന്ന് ആധാരം എഴുത്ത് അസോസിയേഷൻ ചാത്തമംഗലം യൂണിറ്റ് സമ്മേളനം, ആവശ്യപ്പെട്ടു . ചാത്തമംഗലം നമ്പ്യാർ മാസ്റ്റർ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ യൂണിറ്റ് സെക്രട്ടറി എ മനോജ് സ്വാഗതംപറഞ്ഞ പരിപാടിയിൽ, യൂണിറ്റ് പ്രസിഡണ്ടും, ജില്ലാ വൈസ് പ്രസിഡണ്ടുമായ ഇ സുരേന്ദ്രൻ അദ്ധ്യക്ഷത വഹിച്ചു. കുന്നമംഗലം ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ സമ്മേളനം ഉദ്ഘാടനം ചെയ്തു, ചാത്തമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് മെമ്പർ എം കെ അജീഷ്, ജില്ലാ എക്സിക്യൂട്ടീവ് മെമ്പർ പി പി വിജയൻ ,യൂണിറ്റ് രക്ഷാധികാരി കെ ബാലൻ, ജില്ലാ ഉപദേശക സമിതി ചെയർമാൻ കൃഷ്ണദാസ് തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. ആധാരം എഴുത്തുകാർക്ക് സർക്കാരിൽ നിന്നും യാതൊരുവിധ ആനുകൂല്യങ്ങളും ലഭ്യ മാകാത്തതിൽ യോഗത്തിൽ പ്രമേയം അവതരി പ്പിച്ചു.