കോഴിക്കോട്: ആംബുലൻസ് ജീവനക്കാരുടെ ആരോഗ്യ സുരക്ഷക്കും തൊഴിൽ സുരക്ഷക്കും സർക്കാർ ആവശ്യമായ നിയമ നിർമ്മാണങ്ങൾ നടത്തണമെന്ന് ആംബുലൻസ് വർക്കേഴ്സ് യൂണിയൻ (എസ്. ടി യു) കോഴിക്കോട് മേഖല കൺവൻഷൻ സർക്കാരിനോട് ആവശ്യപ്പെട്ടു. ആംബുലൻസ് ജീവനക്കാർക്ക് വിവിധ മേഖലകളിൽ നിന്നും നേരിടുന്ന പ്രയാസങ്ങൾക്ക് പരിഹാരം കാണണമെങ്കിൽ ശക്തമായ നിയമ നിർമ്മാണങ്ങൾ ആവശ്യമാണ്.ഇവർക്ക് സർക്കാർ തലങ്ങളിൽ നിന്നും ആവശ്യമായ ആനുകൂല്യങ്ങൾ പോലും ലഭിക്കുന്നില്ല.മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ആനുകൂല്യങ്ങൾ ആംബുലൻസ് ജീവനക്കാർക്ക് കൂടി ലഭ്യമാകുന്ന വിധം പരിഷ്ക്കരിക്കണമെന്നും ആശുപത്രികൾ ആംബുലൻസ് ജീവനക്കാർക്ക് മാന്യമായ വേതനം ഉറപ്പാക്കണമെന്നും യോഗം ആവശ്യപ്പെട്ടു.കൺവൻഷൻ എസ്. ടി യു സംസ്ഥാന പ്രസിഡൻ്റ് അഡ്വ എം റഹ്മത്തുല്ല ഉൽഘാടനം ചെയ്തു.യൂണിയൻ ജില്ലാ പ്രസിഡൻ്റ് യു.എ ഗഫൂർ അധ്യക്ഷത വഹിച്ചു.ചടങ്ങിൽ യൂണിയൻ മേഖല അംഗങ്ങൾക്ക് യൂണിഫോം വിതരണവും നടന്നു
മോട്ടോർ തൊഴിലാളി യൂണിയൻ (എസ്. ടി യു) ജില്ലാ ജന സെക്രട്ടറി ഇ. ടി പി ഇബ്രാഹീം മുഖ്യ പ്രഭാഷണം നടത്തി.സഹീർ പള്ളിത്താഴം, ഫൈസൽ തലയാട് ,നിസാർ കാരാടി,ബഷീർ ഈങ്ങാപ്പുഴ,ഹബീബ് പുല്ലാളൂർ,റിയാസ് കുന്നമംഗലം,ശിഹാബ് കൈതപ്പൊയിൽ ,അഷ്റഫ് കോവൂർ,ജലീൽ ബാലുശ്ശേരി,ശഫ്നാസ് കൊയിലാണ്ടി,
സക്കരിയപയ്യോളി ,
അനസ് കുറ്റ്യാടി എന്നിവർ സംസാരിച്ചു.