
കുന്ദമംഗലം:പി.ടി.എ റഹീം എം.എൽ എ ക്കെതിരെ കുന്ദമംഗലം ഗ്രാമപഞ്ചായത്ത് വാർഡ് 17 ഗ്രാമസഭയിൽ പ്രമേയം.കുറ്റിക്കാട്ടൂർ പൈങ്ങോട്ടുപുറം കോട്ടാമ്പറമ്പ റോഡിനു കഴിഞ്ഞ 13 വർഷമായിട്ടും ഒരു രൂപ പോലും ഫണ്ട് അനുവദിക്കാത്തത്തിൽ പ്രതിഷേധിച്ചു കുന്ദമംഗലം ഗ്രാമപ്പഞ്ചായത്ത് പൈങ്ങോട്ടുപുറം വെസ്റ്റ്, വാർഡ് 17 ഗ്രാമസഭ പ്രമേയം അവതരിപ്പിക്കുകയും ഏകകണ്ഠമായി അംഗീകരിക്കുകയും ചെയ്തു.നിരവധി തവണ നിവേദനമായും അല്ലാതെയും ആവശ്യപ്പെട്ടിട്ടും തകർന്നു കിടക്കുന്ന ഏക പ്രധാന റോഡിനു ഫണ്ട് നൽകാത്തതിലുള്ള പ്രതിഷേധം ജനങ്ങൾക്കിടയിൽ ശക്തമാകുകയാണ്
