കുന്ദമംഗലം : എസ്.എഫ്.ഐ ബാലറ്റ് പേപ്പര്‍ കീറിയ കുന്ദമംഗലം ഗവണ്‍മെന്റ് കോളേജില്‍ എം.എസ്.എഫ് മുന്നണിക്ക് ചരിത്ര വിജയം.കഴിഞ്ഞ നവംബര്‍ ഒന്നിനായിരുന്നു കാലിക്കറ്റ് യൂണിവേഴ്സിറ്റിക്ക് കീഴിലെ കോളേജുകളില്‍ തെരഞ്ഞെടുപ്പ് നടന്നത്.കുന്ദമംഗലം ഗവണ്‍മെന്റ് കോളേജിലെ തെരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ കഴിയാറായപ്പോള്‍ എസ്.എഫ്.ഐ പരാജയഭീതിമണത്ത് ബാലറ്റ് പേപ്പര്‍ കീറിയെറിഞ്ഞ് നശിപ്പിക്കുകയും സംഘര്‍ഷമുണ്ടാക്കുകയും ചെയ്തത്.യു.ഡി.എസ്.എഫ് ഹൈക്കോടതിയെ സമീപിക്കുകയും തല്‍ഫലമായി നശിപ്പിക്കപ്പെട്ട രണ്ട് ബൂത്തുകളില്‍ റീപോളിംഗിനുത്തരവിടുകയും ചെയ്തത്. എസ്.എഫ്.ഐ യുടെ ഏകപക്ഷീയതക്കും ഏകാധിപത്യ പ്രവര്‍ത്തനങ്ങള്‍ക്കും എതിരായുള്ള ജനാധിപത്യ വിജയമാണ് കോളേജ് വിദ്യാര്‍ത്ഥികള്‍ യു.ഡി.എസ്.എഫിന് നല്‍കിയതെന്ന് എം.എസ്.എഫ് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോടും ജനറല്‍ സെക്രട്ടറി സ്വാഹിബ് മുഹമ്മദും പറഞ്ഞു.ചെയര്‍മാന്‍ മുഹ്സിന്‍, വൈസ് ചെയര്‍മാന്‍ റിന്‍ഷിദ, ജനറല്‍ സെക്രട്ടറി ആദിത്യന്‍ വി.കെ, ജോയിന്റ് സെക്രട്ടറി നിവേദിത, യു.യുസി അബ്ദുല്‍ ഷാജിദ്, ഫൈന്‍ ആര്‍ട്സ് സെക്രട്ടറി ഫാത്തിമ, ജനറല്‍ ക്യാപ്റ്റന്‍ ശ്യാം കൃഷ്ണ, മാഗസിന്‍ എഡിറ്റര്‍ മാഹിന ഷക്കീര്‍, ഫസ്റ്റിയര്‍ റെപ്പ് കദിജ നിഷാന, സെക്കന്റിയര്‍ റെപ്പ് മെഹറൂഫ്, തേര്‍ഡിയര്‍ റെപ്പ് ഫാദില്‍, ഇംഗ്ലീഷ് അസോസിയേഷന്‍ ഫാത്തിമ റീത, പി.ജി റെപ്പ് ഫാത്തിമത്തുല്‍ ഹുസ്ന എന്നിവരാണ് ജയിച്ചത്.തുടര്‍ന്ന് നടന്ന വിജയാഹ്ലാദ പ്രകടനത്തിന് ജില്ല പ്രസിഡന്റ് അഫ്നാസ് ചോറോട്, കെ.എസ്.യു ജില്ല പ്രസിഡന്റ് സൂരജ്,എം എസ് എഫ് സംസ്ഥാന സെക്രട്ടറി ഷാക്കിർ പാറയിൽ എം.എസ്.എഫ് ജില്ല ട്രഷറര്‍ ഷമീര്‍ പാഴൂര്‍, സെക്രട്ടറി അന്‍സാര്‍ പെരുവയല്‍, നിയോജകമണ്ഡലം പ്രസിഡന്റ് ജുനൈദ് പെരിങ്ങൊളം, ജനറല്‍ സെക്രട്ടറി ഷിഹാദ് പി.എം എന്നിവര്‍ നേതൃത്വം നല്‍കി.