കുന്ദമംഗലം: കേരളാ വ്യാപാരി വ്യവസായി ഏകോപന സമിതി കോഴിക്കോട് ജില്ലയിലെ അംഗങ്ങൾക്കിടയിൽ നടത്തുന്ന കുടുംബ സുരക്ഷാ പദ്ധതിയായ ആശ്വാസ് പ്രകാരം മരണമടഞ്ഞ വ്യാപാരികളുടെ 5 ആശ്രിതർക്ക് നാളെ കുന്ദമംഗലത്ത് വെച്ച് അരക്കോടി രൂപ വിതരണം ചെയ്യുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. വ്യാപാരികളുടെ സംഘടനയിൽ അംഗമായവർക്കും അവരുടെ ജീവിത പങ്കാളിക്കും 65 വയസ്സ് വരെ പദ്ധതിയിൽ രജിസ്റ്റർ ചെയ്യാം ഒരംഗം മരണമടഞ്ഞാൽ പത്ത്ലക്ഷം രൂപ അവകാശിക്ക് ലഭിക്കും. 2023 ജുലായിയിൽ 10 പേർക്ക് ഒരു കോടി രൂപ വിതരണം ചെയ്തിട്ടുണ്ട് . ഡിസംബർ 2 നാളെ കുന്ദമംഗലം ശീപത്മം ഓഡിറ്റോ റിയത്തിൽ വെച്ച് നടക്കുന്ന ചടങ്ങിൽ എം.കെ. രാഘവൻ എം.പിയാണ് തുക വിതരണം ചെയ്യുന്നത്. പി.ടി.എ. റഹീം എം.എൽ.എ മുഖ്യാഥിതി യാകും വാർത്താ സമ്മേളനത്തിൽ ജില്ലാ സിക്രട്ടറി എം.ബാബു മോൻ , നാസർ മാവൂരാൻ , പ്രസന്ന കുമാർ , എൻ. വിനോദ് കുമാർ പങ്കെടുത്തു