കുന്ദമംഗലം: നവകേരള സദസ്സ് വിജയിപ്പിക്കുന്നതിന് സർക്കാർ ആവശ്യപെട്ട ഫണ്ട് നൽകാൻ ബ്ലോക്ക് ഭരണ സമിതി തീരുമാനം എടുത്തിട്ടില്ലെന്ന് കുന്ദമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് അരിയിൽ അലവി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ഫണ്ട് നൽകേണ്ടതില്ലഎന്ന ഭരണസമിതി തീരുമാനം മറികടന്ന് സർക്കാർ നിർദേശം ഉണ്ടെന്ന് കാണിച്ച് എം.എൽ. എ അടക്കമുള്ള സി.പി.എം നേതാക്കൾ ബ്ലോക്ക് സിക്രട്ടറി പി പ്രിയയെ മണിക്കൂറോളം ചർച്ച നടത്തി സമ്മർദത്തിലാക്കി ഒരു ലക്ഷം ആവശ്യപെടുകയും പിന്നീട് സി.പി.എം ബിനാമി ഇവൻമെനേജ്മെൻറ് ടീമിന്റെ പേരിൽ അറുപതി നായിരം രൂപ യുടെ ചെക്ക് നൽകിയ വിവരം സോഷ്യൽ മീഡിയ വഴിയാണ് അറിഞ്ഞതെന്നും ഈ തീരുമാനം വരും ദിവസങ്ങ ളിൽ പരിശോധി ച്ച് നിയമ നടപടി യുമായി മുമ്പോട്ട് പോകുമെന്നും പ്രസിഡണ്ട് അറിയിച്ചു. ഇക്കയിഞ്ഞ ബുധനാഴ്ച ദേശാഭിമാനി പത്രത്തിൽ തെറ്റായ വാർത്ത നൽകിയതും ശ്രദ്ധയിൽ പെട്ടിട്ടുണ്ട്. യു.ഡി.എഫ് ഭരിക്കുന്ന ബ്ലോക്ക് പഞ്ചായത്ത് ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർ പേഴ്സൺ വൈസ് പ്രസിഡണ്ട് മൈമുന കടുക്കാഞ്ചേരി ആയിരിക്കേ ദേശാഭിമാനി പത്രത്തിൽ ഇക്കയിഞ്ഞ ബുധനാഴ്ച എഴുതി ചേർത്തത് സി.പി.എം ബ്ലോക്ക് മെമ്പറായ ശിയോലാലിനെ ധനകാര്യ സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ ഫണ്ട് നൽകാൻ ശുപാർശ ചെയ്തു എന്നാണ്. ഇത് വിരോധ ഭാസമല്ലേ എന്നും പ്രസിഡണ്ട് ചോദിച്ചു. വാർത്താ സമ്മേളനത്തിൽമുൻ പ്രസിഡണ്ട് ബാബു നെല്ലൂളി , വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർമാൻ എൻ. അബൂബക്കർ , ക്ഷേമകാര്യ ചെയർപേഴ് സൺ എം.കെ. നദീറ പങ്കെടുത്തു .സി.പി.എം ഭരിക്കുന്ന കുന്ദമംഗലം ഗ്രാമപഞ്ചായ ത്തിലും ബോർഡ് മീറ്റിംഗിൽ പാസാക്കാതേ അൻപതിനായിരം രൂപ യുടെ ചെക്ക് സിക്രട്ടറി നൽകിയതാ യാണ് അറിയുന്നത്.വരും ദിവസങ്ങളിൽ സർക്കാർ ഫണ്ട് ഇവൻ മാനേജ് മെൻറ് വ്യക്തികൾക്ക് നൽകിയതിനെതിരെ പൊതു താൽപര്യ ഹരജിയും ഫണ്ട് നൽകാത്ത സിക്രട്ടറിമാരെ ദിവസവും വീട്ടിൽ എത്താത്ത രീതിയിൽ സ്ഥല മാറ്റത്തി നായി ഭരണ കക്ഷിക്കാരും ഇറങ്ങുമെ ത്രെ?