കുന്ദമംഗലം : പന്തീർപാടത്തെ പൊതു കിണറിന്റെ പരിസരത്ത് മാലിന്യങ്ങൾ കുന്നു കൂടി കിടന്ന്, കാട് വളർന്ന് അത്യധികം ദയനീയമായ അവസ്ഥയിലായിരുന്നത്
പന്തീർപാടം പൗരസമിതിയുടെ ശ്രദ്ധയിൽ പെടുകയും കിണറിന്റെ ശോചനീയാവസ്ഥ മനസിലാക്കി കിണറും പരിസരവും അടിയന്തിരമായി വൃത്തിയാക്കാൻ നടപടി സ്വീകരിക്കുകയും ചെയ്തു.
പൗരസമിതി ചെയർമാൻ മധുസൂദനൻ , കൺവീനർ ഒ. സലീം, ട്രഷറർ കെ.പി. ഗണേശൻ , ഖാലിദ് കിളിമുണ്ട, കെ.കെ. മുസ്തഫ, വാർഡ് മെമ്പർ നജീബ് പാലക്കൽ,
ഒ. ഹുസൈൻ,
എം.പി. കേളുക്കുട്ടി, ഗണേശൻ മാസ്റ്റർ, കോയാമു, കെ.കെ. റസാഖ്, യൂസഫ്, പാലക്കൽ ഉമ്മർ എന്നിവരും നാട്ടുകാരും ശുചീകരണ പ്രവർത്തനങ്ങൾക്ക് നേതൃ ത്വം നൽകി .