
കുന്ദമംഗലം : വിഭാഗീയത മറന്ന് എല്ലാവർക്കും ഒന്നിച്ചിരിക്കാനുമുള്ള വേദിയായി യൂത്ത് ലീഗിന്റെ മുഹബ്ബത്ത് ബസാർ മാറണ മെന്ന് കോഴിക്കാട് ജില്ലാ മുസ്ലീം ലീഗ് ജന: സിക്രട്ടറി ടി.ടി. ഇസ്മായിൽ പറഞ്ഞു. ദേശീയ പാത കാരന്തൂരിൽ യൂത്ത് ലീഗ് നിർമ്മിച്ച മുഹബ്ബത്ത് ബസാർ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു ടി ടി. വിദ്വേഷ ത്തിനെതിരെയും ദുർഭരണ ത്തിനെതിരെയും ജില്ലാ യൂത്ത് ലീഗ് നടത്തുന്ന യുത്ത് മാർച്ചിന്റെ പ്രചാരണത്തിന്റെ ഭാഗമായി ജില്ലയിടുനീളം സ്ഥാപിച്ചു വരുന്ന മുഹബ്ബത്ത് ബസാർ പുതിയ സൗഹൃദത്തി ന്റെതുടക്കമാകട്ടെയെന്നും ടി.ടി. പറഞ്ഞു പ്രസിഡണ്ട് എം.ടി. അഷ്റഫ് അധ്യക്ഷത വഹിച്ചു. കാരന്തൂർ മഹല്ല് പ്രസിഡണ്ട് എൻ. ബീരാൻ ഹാജി , വി.പി. മുഹമ്മദ് മാസ്റ്റർ , ഒ. ഹുസ്സയിൻ , എ.കെ. ഷൗക്കത്തലി , ഒ.എം. നൗഷാദ് , സൽമാൻ പെരുമണ്ണ , എം.ബാബു മോൻ , സി. അബ്ദുൽ ഗഫൂർ , ശിഹാബ് റഹ്മാൻ , കെ.കെ.സി നൗഷാദ് , ഷെമീർ മുറിയനാൽ , സിദ്ധീഖ് തെക്കയിൽ , എം.വി. ബൈജു , പി.ഹസ്സൻ ഹാജി , ടി. അബ്ദുള്ള ക്കോയ , ഹബീബ് കാരന്തൂർ , കെ.കെ. അനീഷ് , ഇർഷാദ് , നെജിൽ , ഷബീർ , റിജാസ് സംസാരി ച്ചു. വി.കെ. അൻഫാസ് സ്വാഗതവും സാബിത്ത് കാരന്തൂർ നന്ദിയും പറഞ്ഞു
