കുന്ദമംഗലം : പന്തീർപാടം പൗരസമിതിയുടെ പ്രവർത്തനങ്ങൾ വിപുലീകരിക്കുന്നതിന്റെ ഭാഗമായി കമ്മിറ്റി പുന:സംഘടിപ്പിച്ചു.
ഒമ്പത് അംഗ ഗവേണിംഗ് ബോഡിയും
21 അംഗ എക്സിക്യൂട്ടീവ് കമ്മിറ്റിയും നിലവിൽ വന്നു. പന്തീർപാടം അങ്ങാടിയുടെ ശോചനീയാവസ്ഥക്ക് പരിഹാരം കാണുന്നതിന്റെ ഭാഗമായി വ്യാപാര സ്ഥാപനങ്ങളുടെ പരിതാപകരമായ ഇന്നത്തെ അവസ്ഥയെ മാറ്റിയെടുത്ത് കച്ചവടം മെച്ചപ്പെടുത്തി സജീവമാക്കുക,
വർദ്ധിച്ചു വരുന്നഗതാഗതക്കുരുക്കിന് പരിഹാരം കാണുക ,
ജനങ്ങൾക്ക് ഉപകാരപ്രദമായ പൊതു ഇടങ്ങൾ സജ്ജീകരിക്കുക, ഉപയോഗശൂന്യമായ ബസ് ഷെൽട്ടർ പ്രവർത്തനക്ഷമമാക്കുക, മിനി പാർക്കിന്റെ നിർമ്മാണം വേഗത്തിലാക്കുക, അനധികൃത മദ്യവിൽപന തടയുക,
കലാകായിക സാസ്കാരിക പരിപാടികൾ സംഘടിപ്പിക്കുക തുടങ്ങിയ പ്രവർത്തനങ്ങളിൽ പൗരസമിതിയുടെ ഇടപെടൽ കാര്യക്ഷമമാക്കാൻ യോഗം തീരുമാനിച്ചു.
മധുസൂദനൻ പന്തീർ പാടത്തിന്റെ അധ്യക്ഷതയിൽ സെഞ്ചറി ഹാളിൽ ചേർന്ന യോഗം മുൻ MLA . യു.സി. രാമൻ ഉദ്ഘാടനം ചെയ്തു.
ഖാലിദ് കിളിമുണ്ട, ഗിരീഷ് കെ.യം, എം.പി.കേളുക്കുട്ടി, സി.കെ. ചന്ദ്രൻ ,വാർഡ് മെമ്പർമാരായ നജീബ്, കെ.കെ.സി നൗഷാദ്, വിവിധ സാംസ്കാരിക സംഘടനാ പ്രതിനിധികൾ, വ്യാപാര സംഘടനാ പ്രതിനിധികൾ തുടങ്ങിയവർ യോഗത്തിൽ സംസാരിച്ചു.
മധുസൂദനൻ (ചെയർമാൻ)
കെ.കെ മുഹമ്മദ്, വി.ടി.ജയരാജൻ
(വൈസ് ചെയർമാൻ മാർ )
ഒ. സലീം
(കൺവീനർ)
അലി, ചന്ദ്രമോഹനൻ
(ജോയിന്റ് കൺവീനർ മാർ )
കെ.പി. ഗണേശൻ
( ട്രഷറർ)
എന്നീ ഏഴ് അംഗ കമ്മിറ്റി നിലവിൽ വന്നു.