കുന്ദമംഗലം : ലിസ്റ്റിൻ സ്റ്റീഫന്റെ നേതൃ ത്വത്തിൽ മാജിക് ഫ്രെയിംസ് വിദഗ്ദ ടീമിന്റെ മേൽ നോട്ടത്തിൽ വിദേശ രാജ്യങ്ങളിലെ ടെക്നോളജി ഒരുക്കി കുന്ദമംഗലം പാലക്കൽ മാളിൽ നാളെ നവംബർ 12 മുതൽ 3 തിയ്യേറ്ററുകളിലായി റിലീസ് പടം പ്രദർശ നം ഉണ്ടായിരിക്കും. മൾട്ടി പ്ലസ് സ്ക്രീനിലേക്ക് മിക്ക തിയ്യേറ്ററുകളും മാറി കൊണ്ടിരിക്കുമ്പോൾ ഇതാദ്യമാ ണ് വിശാലമായ പാർക്കിംഗ് സൗകര്യമുള്ള പാലക്കൽ മാളിൽ ലേസർ പ്രൊജക്ട് സ്ക്രീനിൽ അറ്റ്മോസ് സബ്രൂഫർ സഹിതം പ്രവർത്തനം ആരംഭി ക്കുന്നത്. നാട്ടുകാരായ 25 ഓളം യുവജനങ്ങൾക്ക് ജോലിയും നൽകിയിട്ടുണ്ട്. 1-2-3 തിയ്യേറ്റ റുകളിലായി 425 സീറ്റുകൾ ഉണ്ട്. 1 ൽ 110 ഉം 2ൽ 133 ഉം 3 ൽ 182 ഉം സീറ്റുകളാണ് ഒരുക്കിയത്. ടിക്കറ്റ് ചാർജ് 180 രൂപയാ ണ് . ഇതോടെ കുന്ദമംഗലവും സിനിമ റിലീസ് സെന്റെ റായി മാറി . രാവിലെ 11 , ഉച്ചക്ക് 2,30 വൈകീട്ട് 6 , രാത്രി 9.30 നാല് പ്രദർശനമാണ് ഉണ്ടാകുക. ടിക്കറ്റ് ഓൺലൈനായും നേരിട്ടും ബുക്ക് ചെയ്യാം ഇന്നത്തെ പ്രദർശനം 1 ൽ ഭന്ത്ര , 2ൽ ഗരുഡൻ 3 ൽ ടൈഗർ ആണ് പ്രദർശിപ്പിക്കുക വാർത്താ സമ്മേളനത്തിൽ ഫിലീം ഡിസ്ട്രിബ്യൂട്ടേഴ്സ് അസോസിയേഷൻപ്രതിനിധി യും മാജിക് ഫ്രെയിം മേനേജറുമായ സെന്തിൽ രാജേഷ് ,തിയ്യറ്റർ കൺസൾട്ടൻസി ചീഫ് രാംകുമാർ , സൗണ്ട് എഞ്ചിനീയർ രാജേഷ് , ജോബി , കായക്കൽ അഷ്റഫ് , ഖലീജ് കോയ പങ്കെടുത്തു.