കുന്ദമംഗലം: ബിരുദ കോഴ്സിൻറെ പേരിൽ കോടികളുടെ തട്ടിപ്പ് നടത്തിയതായി പരാതി ലഭിച്ചതിനെ തുടർന്ന് കുന്ദമംഗലത്ത് പ്രവർത്തിച്ചു വരുന്ന ഇൻറർ നാഷണൽ ഇസ്ലാമിക് യൂണിവേഴ്സി റ്റി ഓഫ് പ്രൊഫ റ്റിക്ക് മെഡിസിൻ എന്ന സ്ഥാപനത്തിൽ കുന്ദമംഗലം പോലീസ് സർക്കിൾ ഇൻസ്പെക്ടർ ഒ. ശ്രീകുമാറിന്റെ നേതൃത്വത്തിൽ പോലീസ് റെയ്ഡ് നടത്തുകയും വിവിധ സർട്ടിഫിക്ക റ്റുകളും സീലുകളും രേഖകളും പിടിച്ചെടുത്തു. ഈസ്റ്റ് കാരന്തൂർ സ്വദേശിയായ ഷാഫി അബ്ദുള്ള ഷുഹൂരി യുടെ ഉടമസ്ഥതയിലുള്ള സ്ഥാപനത്തിലെ പഠിതാക്ക ളായ 21 പേർ നൽകിയ പരാതിയിലാണ് പോലീസ് നടപടി. തയ്യൂബി നുബവി ഉലമ ഓപ്പൺ യൂണിവേഴ് സിറ്റി എന്ന പേരിലുള്ള സർട്ടിഫിക്കറ്റാണ് ഇവിടെ നിന്നും കോഴ്സ് പൂർത്തീകരിച്ചവർക്ക് നൽകി വരുന്നത്. ഇതിന് സുപ്രീം കോടതി അനുമതി യുണ്ടെന്നും സർട്ടിഫിക്കറ്റിൽ രേഖപെടുത്തിയിട്ടുണ്ട്. ഉടമയെ സ്റ്റേഷനിൽ എത്തിച്ച് ചോദ്യം ചെയ്താലേ വ്യക്തത ലഭിക്കുകയുള്ളൂ എന്നറിയുന്നു . റെയ്ഡിന് എസ് ഐ മാരായ അഭിലാഷ്, അബ്ദുൽ റഹ്മാൻ , സി പി ഒ മാരായ പ്രമോദ് , വിപിൻ , ശ്രീജിത്ത് തുടങ്ങിയവർ പങ്കെടുത്തു .