കുന്ദമംഗലം: ദേശീയപാത കാരന്തൂർ മുതൽ പടനിലം വരെയുള്ള അടഞ്ഞ അഴുക്ക്ചാൽ ആര് തുറക്കും ? കാരന്തൂർ എംഎൻ പണിക്കർ വൈദ്യശാല മുതൽ നോക്കുകയാണങ്കിൽ അഴുക്ക് ചാൽ മണ്ണ് നിറഞ്ഞ് തൂർന്ന് കിടക്കുന്നതിനാൽ കനത്ത മഴ പെയ്യുമ്പോൾ വെള്ളം റോഡിൽ കെട്ടി നിൽക്കുന്നത് പതിവ് കാഴ്ചയാണ് മുൻവർഷങ്ങളിൽ ഗ്രാമപഞ്ചായത്തിന്റെ നേതൃത്വത്തിൽ ഇത്തരം പ്രവൃത്തി പൂർത്തീകരിക്കാൻ വാർഡ് തലത്തിൽ പ്രത്യാക ഫണ്ട് വെച്ച് വർക്ക് നടത്താറുണ്ടായിരുന്നു.ദേശീയ തൊഴിലുറപ്പ് തൊഴിലാളികളുടെ സഹായവും ഉണ്ടായിരുന്നു എന്നാൽ പിന്നീട് സ്ഥിമാറി റോഡ് എൻഎച്ച് ഏറ്റെടുത്തതോടെ അവരും കുറച്ച് കാലം ചെയ്ത് പിന്മാറിയ മട്ടാണ് “പൂച്ചക്കാര് മണികെട്ടും ” എന്ന് ചോദിച്ചത് പോലെ ആരായാലും ഉടൻ പ്രവൃത്തി പൂർത്തീകരിച്ചേ മതിയാകൂ എന്നാണ് നാട്ടുകാരുടെ അഭിപ്രായം