കുന്ദമംഗലം: ലഹരിയുടെ കരങ്ങളിൽ നിന്ന് സമൂഹത്തെ മോചിപ്പിക്കണമെന്ന സന്ദേശവുമായി എത്തുന്ന തുരത്താം ലഹരിയെ അണിനിരക്കാം ഒറ്റക്കെട്ടായി ഹ്രസ്വ ചിത്രത്തിന്റെ സ്വിച്ച് ഓൺ കർമം കുന്ദമംഗലത്ത് നടന്നു. കുന്ദമംഗംലം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന ചടങ്ങിൽ തുറമുഖ പുരാവസ്തു വകുപ്പ് മന്ത്രി അഹമ്മദ് ദേവർ കോവിൽ ആണ് സ്വിച്ച് ഓൺ കർമം നിർവഹിച്ചത്. ലഹരി ഉപയോഗം സമൂഹത്തിൽ വളരെ അധികം വർദ്ധിച്ചു, കുട്ടികളിലേക്കും അത് പടർന്നു കഴിഞ്ഞു, ലഹരിക്കെതിരായ സന്ദേശം ജനങ്ങളിലെത്തിക്കാൻ സിനിമകൾക്ക് കഴിയുമെന്ന് മന്ത്രി അഹമ്മദ് ദേവർ കോവിൽ പറഞ്ഞു. സംസ്ഥാന അവാർഡ് നേടിയ ചലച്ചിത്ര സംവിധായകൻ ദേവദാസ് കല്ലുരുട്ടിയുടെ സംവിധാനത്തിലാണ് ഹ്രസ്വ ചിത്രം ഒരുങ്ങുന്നത്. സ്കൂൾ കോളേജ് വിദ്യാർത്ഥികൾക്കിടയിൽ വർദ്ധിച്ചുവരുന്ന ലഹരി ഉപയോഗം, യുവതലമുറ ലഹരിക്കെതിരെ പോരാടേണ്ടതിന്റെ അനിവാര്യത തുടങ്ങിയവ പ്രതിപാദിക്കുന്നതാണ് ചിത്രം . ഡോ.നിഖിൽ മണാശ്ശേരിയാണ് ഹ്രസ്വ ചിത്രത്തിന്റെ തിരക്കഥയും,സംഭാഷണവും നിർവഹിക്കുന്നത്. ഹൃദിക് ജോം ജോഷി നായകനായി എത്തുന്ന ചിത്രത്തിൽ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിലെ എസ് പി സി വിദ്യാർത്ഥികളും അഭിനേതാക്കളായി എത്തുന്നുണ്ട്. ഉണ്ണി ചാത്തൻകാവ് (സഹസംവിധാനം), മോഹിത് ചെമ്പോട്ടിയിൽ (ഛായഗ്രഹണം), റജിനാസ് തിരുവമ്പാടി(എഡിറ്റിങ്), അജിത് മുക്കം(അസോസിയേറ്റ്) എന്നിവരാണ് ചിത്രത്തിന്റെ മറ്റ് അണിയറ പ്രവർത്തകർ കുന്ദമംഗലം ഹയർസെക്കൻഡറി സ്കൂളിൽ നടന്ന സ്വിച്ച് ഓൺ കർമ ചടങ്ങിൽ ജനശബ്ദം ന്യൂസ് എഡിറ്റർ എം സിബഗത്തുള്ള സ്വാഗതം പറഞ്ഞു, കുന്ദമംഗംലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് അരിയിൽ അലവി അധ്യക്ഷത വഹിച്ചു, ഡോ നിഖിൽ , കുന്ദമംഗലം എ ഇ ഒ കെ.ജെ പോൾ, കുന്ദമംഗലം സബ് ഇൻസ്പെക്ടർമുഹമ്മദ് അഷ്റഫ്,എസ്പിസി സ്കൂൾ ഇൻചാർജ് ഷാജി മാസ്റ്റർ, നടൻവിജയൻ കാരന്തൂർ, മറ്റ് രാഷ്ട്രീയ, സാമൂഹ്യ,സാംസ്കാരിക രംഗത്തെ പ്രമുഖരായ മോഹൻദാസ് കാരന്തൂർ,ജയശങ്കർ കുദമംഗലം,ജാബിർ പടനിലം, ടിപി സുരേഷ്, രവീന്ദ്രൻ കുന്ദമംഗലം കോയ കുന്ദമംഗലം,അബൂബക്കർ കുന്ദമംഗലം,പി എം ഷെരീഫുദ്ധീൻ കെ കെ അബ്ദുൽ ഹമീദ് തുടങ്ങിയവർ പങ്കെടുത്തു.