കുന്ദമംഗലം : 21/10/2023 ഉച്ചക്ക് 2 മണിക്ക് ( ശനി) മർക്കസ് ബോയ്സ് ഒമ്പതാം ക്ലാസ് വിദ്യാർത്ഥികളായ മുഹമ്മദ് തസ്നിയും, മുഹമ്മദ് നിഹാലും സ്കൂൾ കഴിഞ്ഞു മടങ്ങവെ കുന്ദമംഗലം ഹോട്ടൽ സ്വീകാറിന്റെ മുൻവശത്ത് വെച്ച് റോങ് സൈഡിൽ ഓടിച്ചു വന്ന ബുള്ളറ്റ് വിദ്യാർഥികളെ ഇടിക്കുകയും എന്താണ് ഏട്ടാ എന്ന് ചോദിച്ചതിന് വിദ്യാർ ത്ഥികളെ കാൽകൊണ്ട് ചവിട്ടുകയും മർദ്ധിക്കുകയും ചെയ്തതായി ബന്ധുക്കൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു അതിവേഗം മുന്നോട്ടു പോയ ബുള്ളറ്റ് മറ്റൊരാളെ കൂടി കൊണ്ടുവന്നു നടന്നു പോവുകയായിരുന്നു കുട്ടികളെ തടഞ്ഞു നിർത്തുകയും വീണ്ടും അടിച്ചു വീഴ്ത്തുകയും വീണകുട്ടികളെ വീണ്ടും ചവിട്ടുകയും തലക്ക് മാരകമായി കുത്തി പരിക്കേൽപ്പിക്കുകയും ഇത് വീട്ടിൽ പറഞ്ഞാൽ കൊല്ലുകയും ചെയ്യുമെന്ന് ഭീഷണിപ്പെടുത്തി തുടർന്ന് തൊട്ടടുത്ത ഷോപ്പിലെ ജീവനക്കാരൻ വിദ്യാലയത്തിലെ മേലധികാരിയെ അറിയിക്കുകയും മർക്കസ് ഹയർസെക്കൻഡറി ഹെഡ്മാസ്റ്റർ കുന്നമംഗലം പോലീസിൽ പരാതി നൽകുകയും ചെയ്തു അവശരായ വിദ്യാർഥികളെ കോഴിക്കോട് ബീച്ച് ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു . അടി കിട്ടിയ ഭാഗങ്ങളിൽ ശക്തമായ വേദനയും കുട്ടികൾ മാനസികമായ ശാരീരികമായും തകർന്നതിനാൽ അതിനുശേഷം വിദ്യാർഥികൾക്ക് ക്ലാസിൽ പോകാൻ സാധിക്കുന്നില്ല ഹെഡ്മാസ്റ്റർ നൽകിയ പരാതിയുടെ ഭാഗമായി നാട്ടുകാരും പോലീസുമായി സംസാരിക്കുകയും ചെയ്തു ജുവൈനർ ജസ്റ്റിസ് ആക്ട് ഉൾപ്പെടെ വകുപ്പുകൾ ചേർന്ന് ശക്തമായി കേസെടുക്കാമെന്ന് പറഞ്ഞ കുന്നമംഗലം പോലീസ് അധികാരികൾ തുടക്കത്തിൽ വളരെ വേഗത്തിൽ കാര്യങ്ങൾ നീക്കുകയും സംഭവത്തെ സിസിടിവി ദൃശ്യങ്ങൾ പിടിച്ചെടുത്തുകൊണ്ട് മുൻപോട്ട് പോവുകയും ചെയ്തു അതിനുശേഷം സ്റ്റേഷനിൽ എത്തിച്ച പ്രതികളെയും ഉന്നത സ്വാധീനം ഉപയോഗിച്ച് അടി കിട്ടിയ 14 വയസ്സ് മാത്രം ഉള്ള വിദ്യാർത്ഥികളുടെയും രക്ഷിതാക്കളുടെയും മുന്നിലൂടെ വളരെ കൂൾ ആയി പ്രതികൾ ഇറങ്ങിപ്പോകുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. ഈ നീതി നിഷേധത്തിനെതിരെ നാട്ടിലെ കക്ഷിരാഷ്ട്രീയ ഭേദമന്യേ എല്ലാവരും സംഘടിച്ചുകൊണ്ട് ഒരു ആക്ഷൻ കൗൺസിൽ രൂപീകരിക്കുകയും മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവിനും ഡിജിപി ഉൾപ്പെടെയുള്ള ഉന്നത പോലീസ് ഉദ്യോഗസ്ഥർക്കും പരാതി നൽകി നിയമം പോരാട്ടത്തിന് തുടർന്നു ഈ ദിവസങ്ങളിൽ നീതി ലഭിച്ചില്ലെങ്കിൽ പോലീസ് സ്റ്റേഷൻ മാർച്ച് ഉൾപ്പെടെ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോവാനും ആക്ഷൻ കമ്മിറ്റി തീരുമാനിച്ചുവാർത്താ സമ്മേളനത്തിൽ
ചെയർമാൻ എംവി റഫീഖ്, കുരുവട്ടൂർ ഗ്രാമപഞ്ചായത്ത് മെംബർ ശശികല പുനപ്പോത്തിൽ,കൺവീനർ മുനീർ വി,സിപി ശിഹാബ്,കബീർ വിടി എന്നിവർ പങ്കെടുത്തു