കുന്ദമംഗലം : ദർശന റെസിഡൻസ് അസോസിയേഷന്റെ നേതൃത്വത്തിൽ റോഡുകൾ വൃത്തിയാക്കി ശുചീകരണ പ്രവർത്തനങ്ങൾ നടത്തി. റെസിഡൻസ് പരിധിയിലെ മുക്കം റോഡിന്റെ ഇരു ഭാഗങ്ങളും മറ്റ് ഇടറോഡുകളുമാണ് ശുചീകരിച്ചത്. റെസിഡൻസ് പ്രവർത്തകർ കൈകോര്‍ത്തതോടെ പ്രദേശത്തെ പാതയോരങ്ങളില്‍ കുമിഞ്ഞു കൂടിയ മാലിന്യങ്ങള്‍ അപ്രത്യക്ഷമായി. റോഡുകളുടെ ഇരു വശത്തുമുള്ള മാലിന്യങ്ങൾ നീക്കം ചെയ്യുകയും കാടുകൾ വെട്ടി നീക്കിയുമാണ് ശുചീകരണ പ്രവർത്തനങ്ങൾ നടത്തിയത്. ഇഴജന്തുക്കളും മറ്റും ഉണ്ടാകാനിടയുള്ള സാഹചര്യം ഒഴിവാക്കാൻ വൃത്തിയാക്കേണ്ട ഇടങ്ങളെല്ലാം വൃത്തിയാക്കുകയും ചെയ്തു. മുതിർന്നവരും വിദ്യാർഥികളും വനിതകളുമുൾപ്പെടെ നിരവധി പേർ പങ്കെടുത്തു. ഡോ. എൻ. വിജയൻ ഉദ്ഘാടനം ചെയ്തു. റസിഡൻസ് അസോസിയേഷൻ പ്രസിഡന്റ് എ.കെ. യൂസുഫ് മാസ്റ്റർ അധ്യക്ഷത വഹിച്ചു. സെക്രട്ടറി ഐ. മുഹമ്മദ് കോയ സ്വാഗതം പറഞ്ഞു. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർ എം.പി. മുനീർ, ട്രഷറർ പി. ബിനീഷ്, രക്ഷാധികാരികളായ പി.കെ. ബാപ്പു ഹാജി, കെ.പി. വസന്തരാജ്, വൈസ് പ്രസിഡന്റുമാരായ പി. അഷ്‌റഫ്, പി. കൗലത്ത്, ജോയിന്റ് സെക്രട്ടറിമാരായ എൻ. ദാനിഷ്, കെ.കെ. മായ, ശുചീകരണ പ്രവർത്തനങ്ങളുടെ കോ-ഓർഡിനേറ്റർമാരായ ശബാബ്, പ്രകാശൻ എന്നിവരും എൻ.പി. തൻവീർ, ഗഫൂർ, കൃഷ്ണൻ കുട്ടി നായർ, അസറുട്ടി, റിയാസ്, ഷിംന അജ്മൽ, നാസർ, അദീം യൂസുഫ്, അനസ്, ജാസിൽ, അമീർ, ഷമീർ, അബൂബക്കർ, കോയ, അബ്ദുറഹ്മാൻ, തുടങ്ങിയവരും നേതൃത്വം നൽകി.