കോഴിക്കോട് : മോട്ടോർ വാഹന വകുപ്പ് കൊടുവള്ളി സബ് ആർ.ടി. ഒ യിൽ ഫിറ്റ്നസ് വരുന്ന വാഹനങ്ങൾക്ക് ലിമിറ്റ് ഏർപ്പെടു ത്തിയതും മുൻകൂട്ടി ബുക്ക് ചെയ്ത വാഹനങ്ങൾ മാത്രമേ പരിശോധി ക്കുകയുള്ളൂ വെന്ന അധികൃതരുടെ നടപടി പിൻവലി ക്കണമെന്ന് കേരള മോട്ടോർ വെഹിക്കിൾ ഡോക്യുമെൻറ് പ്രൊവൈഡേഴ്സ് അസോസി യേഷൻ ജില്ലാ കൺവെൻഷൻ ആവശ്യപ്പെട്ടു. കാരപറമ്പ് ക്ലോക്ക് ടവറിൽ നടന്ന പരിപാടി കൺസ്യൂമർ ഫെഡറേഷൻ സംസ്ഥാന വൈസ് പ്രസിഡണ്ട് സക്കറിയ പള്ളി കണ്ടി ഉദ്ഘാടനം ചെയ്തു. ഹബീബ് കാരന്തൂർ അധ്യക്ഷത വഹിച്ചു. ഹർഷാദ് കോഴിക്കോട് , രാമചന്ദ്രൻ കാസർകോഡ് , മെഹറലി തിരൂർ , എ.കെ. മുഹമ്മദ് കൊടുവള്ളി സംസാരിച്ചു. പുതിയജില്ലാ കമ്മിറ്റി ഭാരവാഹി കളായി ഹർഷാദ് കോഴിക്കോട് ( പ്രസിഡണ്ട് ) , അജി വടകര ( വൈസ് പ്രസിഡണ്ട് ) , എ.കെ. മുഹമ്മദ് കൊടുവള്ളി ( ജനറൽ സിക്രട്ടറി ) , സാദിഖ് കോഴിക്കോട് (ജോ.. സിക്രട്ടറി ) , ഹിദായത്ത് രാമനാട്ടുകര ( ട്രഷറർ ) ഹബീബ് കാരന്തൂർ ( സംസ്ഥാന കൗൺസിൽ ) , എക്സിക്യൂട്ടീവ് അംഗങ്ങളായി ആൻറണി കോഴിക്കോട് , ജയേഷ് പേരാമ്പ്ര , സജിത്ത് കൊയിലാണ്ടി , കോയ പടനിലം, പ്രത്യാക ക്ഷണിതാക്കളായി മുഹമ്മദ്കാരപറമ്പ് , അസീസ് കോഴിക്കോട് എന്നിവരെ തിരഞ്ഞുടുത്തു