
കുന്ദമംഗലം : പുണ്യ റസൂൽ മുഹമ്മദ് നബി ( സ: അ ) ന്റെ 1498ആമത് ജന്മദിനത്തോട് അനുബന് ധിച്ച് കാരന്തൂർ മഹല്ല് ജമാഅത്ത് കമ്മറ്റിയുടെനേതൃത്വ ത്തിൽ നബിദിന റാലി നടത്തി. മഹല്ല് പ്രസിഡണ്ട് എൻ . ബീരാൻ ഹാജി , മഹല്ല് ഖത്തീബ് മുനീർ ഫൈസി , ടൗൺ മസ്ജിദ് ഇമാം റാഷിദ് യമാനി , മഹല്ല് സിക്രട്ടറി പി.കെ. അബൂബക്കർ , ട്രഷറർ മുഹമ്മദ് മാസ്റ്റർ തടത്തിൽ , പി. ഹസ്സൻ ഹാജി , ഹാരിസ് തടത്തിൽ , വി.കെ. കുഞ്ഞാലി ഹാജി , സിദ്ധീഖ് തെക്കയിൽ , ആലിഹാജി തടത്തിൽ , പടാളിയിൽ മുഹമ്മദ് ഹാജി തുടങ്ങിയവർ നേതൃത്വം നൽകി.
