ഹബീബ് കാരന്തൂർ
കുന്ദമംഗലം : ഒരിക്കൽ പോലും വിമാനത്തിലോ , മെട്രൊ ട്രെയിനിലോ എന്തിനേറെ കർണാടക നിയമസഭ മന്ദിരം സന്ദർശിക്കുമോ എന്ന് സ്വപ്നം കാണാത്ത ഒരു വയസ്സ് മുതൽ 75 വയസ്സ് വരെയുള്ള സാധാരണക്കാരായ 160 പേരേയും കൂട്ടി വിമാന – ട്രെയിൻ യാത്ര സംഘടിപ്പിച്ചകുന്ദമംഗലം ഗ്രാമപഞ്ചായത്ത് എട്ടാം വാർഡ് മെമ്പർ കെ.കെ.സി നൗഷാദും യാത്രാ സംഘവും തിരിച്ചെത്തി. . ഞാറാഴ്ച രാത്രി എം.കെ. രാഘവൻ എം.പി. ഫ്ളാഗ് ഓഫ് ചെയ്ത് മൂന്ന് ടൂറിസ്റ്റ് ബസ്സുകളിലായി പുറപ്പെട്ട യാത്രാസംഘം തിങ്കളാഴ്ച പുലർച്ചേ രണ്ട് ഇൻഡിഗോ , ഒരു സെപെയ്സ് ജെറ്റ് വിമാനങ്ങളിലായി കൊച്ചിൻ എയർ പോർട്ടിൽ നിന്നും ബാഗ്ളൂരിലേക്ക് യാത്രതിരിക്കുകയും രാവിലെ 7 മണിയോടെബാഗ്ളൂർ കെ.എം. സി.സി നേതാവ് എം.കെ. നൗഷാദിന്റെ നേതൃത്വത്തിൽ സ്വീകരിച്ച് ഭക്ഷണമടക്കം ഒരുക്കിയത് ശ്രദ്ധേയമായി . ബാഗ്ളൂരിലെ തിരക്കിൽ നിന്നും മാറി ശിഹാബ് തങ്ങൾ സെൻറർ ഫോർ ഹുമാനിറ്റി ഹാളിൽ എത്തുമ്പോൾ സെൻററിന്റെ എല്ലാമായ റംഷാദ് അംഗങ്ങൾക്ക് ആവശ്യമായ സൗകര്യങ്ങൾ ഒരുക്കി പ്രഭാത ഭക്ഷണവും നൽകിയാണ് യാത്രയച്ചത്. ശേഷം കർശന സുരക്ഷാ സംവിധാനമുള്ള കർണാടക വിദാൻ സൗധയിലെത്തിയ സംഘത്തെ കർണാടക സ്പീക്കറും മലയാളിയുമായ യു.ടി. ഖാദർ സ്വീകരിക്കുകയും എല്ലാവരുടെയും കൈപിടിച്ച് കുശലന്വേഷണം നടത്തി ഈ അവിസ്‌മരണീയമായ യാത്ര സംഘടിപ്പിച്ച ജനപ്രതിനിധി കെ.കെ. സി. നൗഷാദിനെ ഷാൾ ഇട്ട് ആദരിച്ചതും നവ്യാനുഭവമായി. യാത്രാ സംഘത്തിന്റെ ഉപഹാരം സ്വീകരിക്കുകയും ചെയ്തു പിന്നീട് എല്ലാവർക്കും അസംബ്ലി ഹാൾ കാണാൻ സൗകര്യം ഒരുക്കിയതും അഭിനന്ദാർഹം തന്നെ ബാഗ്ളൂർ മെട്രെയുടെ അണ്ടർ പാസിലൂടെ യാത്ര, കബൺ പാർക്ക് സന്ദർശിച്ച് കർണാടക കർണാടക ഹൈക്കോടതിക്ക് മുമ്പിലെ മെട്രോ സ്റ്റേഷൻ വഴി യശ്വന്ത്പൂർ സ്റ്റേഷനിൽ എത്തുമ്പോൾ മറ്റൊരു പരിപാടിക്കായി എത്തിയ എം.കെ. രാഘവൻ എം.പിയും സംഘത്തോടപ്പമാണ് തിരിച്ചു പോന്നത്. തിരിച്ചു ചൊവ്വാഴ്ച രാവിലെ 8 മണിക്ക് കോഴിക്കോട് റെയിൽവേസ്റ്റേഷനിൽ എത്തുമ്പോൾ പുറത്ത് യാത്രാ സംഘത്തെ തിരിച്ച് വീട്ടിലെത്തിക്കാൻ ടൂറിസ്റ്റ് ബസ് കാത്തുനിൽപ്പുണ്ടായിരുന്നതും മാതൃക തന്നെയാണ്. യാത്ര സംഘത്തിലുണ്ടായിരുന്ന മാധ്യമ പ്രവർത്തകനായ ഹബീബ് കാരന്തൂർ , പൊതു പ്രവർത്തകരായ ഒ.സലീം , സി.പി. ശിഹാബ് , ഹാരിസ് തറക്കൽ , കെ. ടി റഹ്മത്ത് , ഷാഹിൻ , റിയാസ് മുത്തു , കെ.കെ. സുബ്രമഹ്ണ്യൻ തുടങ്ങിയവർ നേതൃത്വം നൽകി.