കുന്ദമംഗലം: എം.എൽ. എ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ ചിലവയിച്ച് റവന്യൂ ഭൂമിയിൽ സ്ഥാപിച്ച പാർക്കിംഗ് പ്ലാസയിൽ വാഹനങ്ങൾ നിർത്താൻ പാടില്ല പക്ഷേ മാലിന്യങ്ങൾ പാർക്ക് ചെയ്യാം . കുന്ദമംഗലത്ത് മിനി സിവിൽ സ്റ്റേഷന്റെ അടിയിലാണ് ഈ വിചിത്ര മായ പാർക്കിംഗ് . കുന്ദമംഗലത്തെ ഗതാഗത കുരുക്ക് ഒഴിവാക്കുന്നതിനായാണ് പാർക്കിംഗ് പ്ലാസ സ്ഥാ പിച്ചതെങ്കിലും അത് ചങ്ങലയിട്ട് പൂട്ടിയനിലയിലാ ണ്. ഇത് ചോദ്യം ചെയ്ത നാട്ടുകാരോട് മിനി സിവിൽ സ്റ്റേഷനുകളിലെ ഓഫീസ് ജീവനക്കാരുടെയും ഈ ഓഫീസുകളിലെ ജീവനക്കാരുടെ വാഹനം സൂക്ഷിക്കുന്നതിനുമാണന്നാണ് മറുപടി പക്ഷേ അങ്ങനെ വാഹനവുമില്ല . അപ്പോഴാണ് ഗ്രാമപഞ്ചായത്തിന്റെ ഹരിത കർമസേന വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക്ക് അടക്കമുള്ള സാധനങ്ങൾ നിരവധി ചാക്കുകളായാണ് ഇവിടെ ഇപ്പോൾ സൂക്ഷിച്ചി രിക്കുന്നത്. അതിന് ആർക്കും പരിഭവും പരാതിയും ഇല്ല. കുന്ദമംഗലത്ത് വിവിധ ആവശ്യങ്ങൾക്കായി എത്തുന്ന നിരവധി വാഹനങ്ങ ളാണ് ടൗണിന്റെ വിവിധ ഭാഗങ്ങളിൽ അലക്ഷ്യമായി നിറുത്തി യിട്ടിരിക്കുന്നത് . ആയതുകൊണ്ട് എം.എൽ. എ ഫണ്ടിൽ നിന്നും ലക്ഷങ്ങൾ എടുത്ത് നിർമ്മിച്ച പാർക്കിങ്ങ് പ്ലാസ ചങ്ങലയിട്ട് പൂട്ടാതേ തുറന്ന് നൽകണമെന്നാണ് നാട്ടുകാരുടെ ആവശ്യം