കുറ്റിക്കാട്ടൂർ :പൈങ്ങോട്ടുപുറം വെസ്റ്റ് എം. എസ്. എഫ് ബാലകേരളം കമ്മറ്റിയുടെ ആഭിമുഖ്യത്തിൽ വർണോത്സവം സംഘടിപ്പിച്ചു.
ജില്ല മുസ്ലിം ലീഗ് സെക്രട്ടറി ടി.ടി.ഇസ്മായീൽ ഉദ്ഘാടനം ചെയ്തു.യൂണിറ്റ് എം എസ് എഫ് പ്രസിഡന്റ് അൻസിൽ കെപി അധ്യക്ഷത വഹിച്ചു. 200 ൽ പരം വിദ്യാർത്ഥികൾ പങ്കെടുത്ത പരിപാടി അക്ഷരാർത്ഥത്തിൽ നാടിന്റെ ഉത്സവമായി മാറി.നിയാസ് ചോല,നിസാം കാരശ്ശേരി, ഫിദ TP എന്നിവർ കുട്ടികളുമായി സംവദിച്ചു.രാജീവ് മേമുണ്ട മാജിക് ഷോ അവതരിപ്പിച്ചു. വിദ്യാർത്ഥികളുടെ വിവിധ കലാപരിപാടികൾ, സൈഫു പെരുവയലിന്റെ നേതൃത്വത്തിലുള്ള ഗാനമേളയും ചടങ്ങിന് മാറ്റു കൂട്ടി.പരിപാടിയുടെ സമാപനം കുറിച്ച് വർണ്ണ ജാഥയും നടന്നു.ഒ. പി. നസീർ, കെപി കോയ,ഷാക്കിർ പാറയിൽ,കെഎംഎ റഷീദ്, കെഎം അഹമ്മദ്, കെപി സൈഫുദ്ധീൻ, കെ ബഷീർ മാസ്റ്റർ, കെപി അബ്ബാസ്,കെ സക്കീർ,ജികെ ഉബൈദ്, സി ഉസ്മാൻ,ഫൈസൽ അരീപ്പുറം, അബു ഹാജി,തലക്കുഴി മുഹമ്മദ്,റാസിഖ് എം എ, ഇ എം സുബൈദ,കെ പി ഷംസുദ്ധീൻ,സമീറ അരീപ്പുറം സിപി അബ്ദുറഹിമാൻ, സഹൽ മിൻഹാജ്, ജൂറൈജ്,റസൽ മുജീബ് പങ്കെടുത്തു.
