കുന്ദമംഗലം: ഏറെ പുരാതന തറവാടായ “കണ്ണങ്ങര “യിലെ കുടുംബാംഗങ്ങൾ ഒത്തുചേരുന്നു. കണ്ണങ്ങര കുടുംബ സംഗമം സപ്ത: 6 ന് രാവിലെ 9.മുതൽ വൈ: 6.30 വരേ പണ്ടാരപ്പറമ്പ് നോർത്തുവ്യൂ ഓഡിറ്റോറിയത്തിൽ വെച്ചു നടക്കും. വൈലാങ്ങര, ചാലിൽ, വടക്കയിൽ, കെ.സി – പതിനൊന്നാം മൈൽ, കറുത്തേടത്ത്, ചാലരു കണ്ടിയിൽ, പെരിയാട്ട്യായിൽ, ചാലിയിൽ, കണ്ണങ്ങര എന്നീ 9 ഫാമിലികളിൽ നിന്നായി 600 ഓളം അംഗങ്ങൾ പങ്കെടുക്കും. കുടുംബാഗമായ മുൻ ഡി.സി.സി പ്രസിഡണ്ട് കെ.സി.അബു ഉൽഘാടനം ചെയ്യും – കുടുംബ അംഗങ്ങളുടെ കലാവിരുന്ന്, വിദ്യാഭ്യാസരംഗത്തു ഉന്നതി ലെത്തിയവരെ ആദരിക്കൽ , എന്നീ പരിപാടികൾ തുടർന്ന് നടക്കും.
