കാരന്തൂർ: മുസ്ലിംകൾക്കും ക്രൈസ്തവർക്കുമെതിരെ ഹരിയാനയിലും മണിപ്പൂരിലും നടക്കുന്ന ബിജെപി ഭരണകൂടത്തിന്റെ ന്യൂനപക്ഷ വേട്ടയ്ക്കും ബുൾഡോസർ രാജിനുമെതിരെ എസ് ഡി പി ഐ കുന്ദമംഗലം പഞ്ചായത്ത് കമ്മിറ്റി കാരന്തൂർ അങ്ങാടിയിൽ പ്രതിഷേധ ധർണ്ണ നടത്തി. എസ് ഡി പി ഐ കുന്ദമംഗലം മണ്ഡലം സെക്രട്ടറി ഹനീഫ പാലാഴി ധർണ്ണ ഉദ്ഘാടനം ചെയ്തു. ജില്ലാ കമ്മിറ്റി അംഗം അഹ്മദ് മാസ്റ്റർ, മണ്ഡലം വൈസ് പ്രസിഡന്റ് ഹുസൈൻ മണക്കടവ്, റസാഖ് കാരന്തൂർ എന്നിവർ ധർണ്ണക്ക് അഭിവാദ്യമർപ്പിച്ചു.
റഷീദ് കെപി, നൗഫൽ കെപി, ഇല്യാസ് പൈങ്ങോട്ടുപുറം ജലീൽ എം സി, മുഹമ്മദ് പതിമംഗലം,ഷമീം എംസി, എന്നിവർ ധർണ്ണക്ക് നേതൃത്വം നൽകി.