കാരന്തുർ :മർകസ് സ്ഥാപനത്തിൽ നിന്നും വരുന്ന മലിനജലം റോഡിലൂടെ പരന്ന് ഒഴുകുന്നതായി പരാതി
ഓവുചാലിലൂടെ ഒഴുക്കി വിടുന്ന മലിനജലം ഓവുചാൽ അടഞ്ഞതിനാൽ പുറത്തേക്ക് ഒഴുകുകയാണ്
നിരവധി വിദ്യാർത്ഥികളും വാഹനങ്ങളൂം കടന്ന് പോകുന്ന വഴി എന്ന നിലക്ക് ഇവർക്കെല്ലാം വലിയ പ്രയാസമാണ് നേരിടുന്നത്
വാഹനം കടന്ന് പോവുമ്പോൾ മലിന ജലം ശരീരത്തിലേക്ക് തെറിക്കുന്നത് കാരണം പലരുടെയും യാത്ര മുടങ്ങുന്നു
അധികാരികൾ ഇതൊന്നും കാണാതെ പോവുന്നതിൽ അതിയായ പ്രതിഷേധം നാട്ടുകാർക്കുണ്ട്