കുന്ദമംഗലം : മുസ്ലിംലീഗ് പ്രസ്ഥാനത്തിന്റെയും, പോഷക ഘടകങ്ങളുടെയും പ്രവർത്തനം മതേതര ചേരിക്ക് എന്നും ശക്തി പകർന്നതായി ജില്ലാ യൂത്ത് ലീഗ് ജനറൽ സെക്രട്ടറി ടി മൊയ്ദീൻ കോയപറഞ്ഞു
2024ലെ ലോകസഭ തിരഞ്ഞെടുപ്പിൽ മതേതര ചേരിക്ക് ശക്തി പകരാൻ ഓരോ യൂത്ത് ലീഗ് പ്രവർത്തകരും രംഗത്തിറങ്ങാൻ സമയമായെന്നും അദ്ദേഹം പറഞ്ഞു പഞ്ചായത്ത് മുസ്ലിം യൂത്ത് ലീഗ് കമ്മിറ്റിയുടെ പ്രതിനിധി സംഗമം ഉത്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം
പ്രസിഡന്റ് സിദ്ധീഖ് തെക്കയിൽ അധ്യക്ഷത വഹിച്ചു
ദോത്തി ചലഞ്ചിൽ മികച്ച പ്രവർത്തനം നടത്തിയ ശാഖ കമ്മിറ്റികൾക്ക് ജില്ലാ ട്രഷറർ കെ എം എ റഷീദ് ഉപഹാരം നൽകി
മണ്ഡലം ലീഗ് ട്രഷറർ ഒ ഹുസൈൻ, പഞ്ചായത്ത് ലീഗ് ഭാരവാഹികളായ അരിയിൽ മൊയ്ദീൻ ഹാജി, എം ബാബുമോൻ, ബഷീർ മാസ്റ്റർ, മണ്ഡലം യൂത്ത് ലീഗ് ഭാരവാഹികളായ കുഞ്ഞി മരക്കാർ,കെ പി ശൈഫുദീൻ, നിസാം കാരശ്ശേരി,സനൂഫ് റഹ്മാൻ, അൻഫാസ് വി കെ, സുഫിയാൻ, അദ്നാൻ സംസാരിച്ചു
ജനറൽ സെക്രട്ടറി കെ കെ ഷമീൽ സ്വാഗതവും, വൈസ് പ്രസിഡന്റ് ഉബൈദ് ജി കെ നന്ദിയും പറഞ്ഞു