കുന്ദമംഗലം: പടനിലം എൽ.പി. സ്ക്കൂൾ പഴയ കെട്ടിടം ഹെൽത്ത് സെൻറ റാക്കി മാറ്റണമെന്ന് നാട്ടുകാർ ആവശ്യപെട്ടു. പഞ്ചായത്ത് അധികൃതരുടെ കടുത്ത അനാസ്ഥ മൂലം കെട്ടിടം ജീർണതയിലേക്ക് നീങ്ങി കൊണ്ടിരിക്കുകയാണ് . സ്‌കൂളിന് പുതിയ സ്ഥലവും കെട്ടിടവും കണ്ടെത്തി മാറിയതോടെയാണ് പടനിലം ദേശീയ പാതയോരത്ത് ഉള്ള പഴയ സ്കൂൾ കെട്ടിടം അനാഥമായി കിടക്കുന്നത്. മഴക്കാല രോഗങ്ങൾ ശക്തമായതോടെ ഇവിടെ ആനപ്പാറ ആശുപത്രിയുടെ കീഴിൽ ഒരു സബ് സെൻറർ ആരംഭിക്കുകയാണെങ്കിൽ ഈ ഭാഗത്തേ ആളുകൾക്ക് വളരെയധികം ഉപകാര പ്രദമാകുമെന്ന് നാട്ടുകാർ ചുണ്ടികാട്ടി . ഇതിനായി ഗ്രാമപഞ്ചായത്ത് അധികൃതർക്ക് നിവേദനം നൽകുവാൻ ഒരുങ്ങുക യാണ് നാട്ടുകാർ . കാരന്തൂരിലെ വാർഡ് 20 ൽ ഹരിത കർമ്മ സേന വീടുകളിൽ നിന്നും ശേഖരിച്ച പ്ലാസ്റ്റിക് സംഭരണ കേന്ദ്രം ഇവിടെക്ക് മാറ്റാനുളള പഞ്ചായത്ത് ഭരണ സമിതിയുടെ നീക്കം നാട്ടുകാരുടെ എതിർപ്പിനെ തുടർന്ന് മാറ്റി വെക്കുക യായിരുന്നു. സർക്കാറിന്റെ വഴിയോര വിശ്രമകേന്ദ്രനീക്കവും വിജയിച്ചില്ല . പടനിലം പോസ്റ്റ് ഓഫീസ് ഇവിടെക്ക് മാറ്റി സ്ഥാപി ക്കാനുള്ള ശ്രമവും പാളി . ഇനി ഏക പോംവഴി സബ് ഹെൽത്ത് സെൻററാക്കുക എന്നതാണ്. അങ്ങനേ ഹെൽത്ത് സെൻറർ വന്നാൽ ചൂലാം വയൽ , പതിമംഗലം , പടനിലം ടൗണിലുളള രോഗികൾക്ക് വളരെയധികം ആശ്വസ മാകും. ഇപ്പോൾ ആശ്രയിക്കുന്ന ആനപ്പാറ ഹെൽത്ത് സെൻററിൽ എത്താൻ രണ്ട് ബസ് കയറുകയോ അല്ലെങ്കിൽ നാല് കിലോമീറ്റർ അകലയുള്ള നരിക്കുനി ഹെൽത്ത് സെൻററിനേയോ ആശ്രയിക്കേണ്ട ഗതിയാണ് .
