കുന്ദമംഗലം: 20 വർഷം മുമ്പ് വാഹനാപകടത്തിൽ പരിക്ക് പറ്റി ജീവിതത്തോട് പൊരുതി വിജയിച്ച് ഇന്ന് കൊച്ചി ഇൻഫോപാർക്കിൽ ജോലി ചെയ്യുന്ന പൈങ്ങോട്ടുപുറം മഠത്തിൽ റാഷിദ് വിവാഹ ജീവിതതിലേക്കു കാലെടുത്തു വെക്കുന്ന വേളയിൽ മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി ബാബുമോന് ഫണ്ട് കൈ മാറി സന്തോഷം പൂക്കോയതങ്ങൾ ഹോസ്പിസുമായി പങ്ക് വെച്ച് തുടകംകുറിച്ചു .പഞ്ചായത്ത് മുസ്ലീം ലീഗ് ഭാരവാഹികളായ സിപി ശിഹാബ് , ശിഹാബ് റഹ്മാൻ. എൻ.എം യുസുഫ് , വനിതാ ലീഗ് പഞ്ചായത്ത് പ്രസിഡൻറ് ഷമീനവെള്ളക്കാട്ട്
സബീന. എന്നിവർ പങ്കെടുത്തു. പ്രപഞ്ച നാഥന്റെ പരീ ക്ഷണത്തിൽ നാല് ചുമരുകൾക്കുള്ളിൽ വേദന കടിച്ചമർത്തി ജീവിതം തള്ളി നീക്കുന്ന കിടപ്പു രോഗികൾക് താങ്ങും തണലുമായി കുന്ദമംഗലം പഞ്ചായത്ത് മുസ്ലീം ലീഗിന്റെ കീഴിൽ വനിതാ ലീഗിന്റെ വളണ്ടിയർമാരുടെ ആത്മാർത്ഥ സേവനത്താൽ ഗ്ലോബൽ കെഎംസിസി നൽകിയ വാഹനത്തിൽ പരിജയ സമ്പന്നയായ നേഴ്സിനെ വെച്ച് സൗജന്യ സേവനം നടത്തിവരികയാണ്.
ഡ്രെസ്സിങ് മരുന്നുകൾ , വിവിധ രോഗത്തി നുള്ള മരുന്നുകൾ , നേഴ്സിനുള്ള ശമ്പളം ,വാഹനത്തിന് പെട്രോൾ , ഉൾപ്പടെ നല്ലൊരു ചിലവാണ് ഇതിന് വേണ്ടി വരുന്നത് . നിലവിൽ വളരെ സാമ്പത്തിക ചിലവുള്ള പാലിയേറ്റീവ് സംരഭത്തിന് മുന്നോട്ട് പോവണമെങ്കിൽ ഉദാരമതികളായ ആളുകളുടെ സഹായം കൂടിയേ തിരുമെന്ന് പഞ്ചായത്ത് മുസ്ലീം ലീഗ്ജനറൽ സിക്രട്ടറി എം. ബാബുമോൻ പറഞ്ഞു. കുന്ദമംഗലം പഞ്ചായത്തിൽ ഉള്ള കുടംബത്തിലോ പരിചയമുള്ളവരോ ആയവരുടെ വിവാഹം.ജന്മദിനം ഷോപ്പ് ഉദ്ഘാടനം മറ്റു പരിപാടികൾ നടക്കുന്ന വേളയിൽ അതിന്റെ സന്തോഷം പൂക്കോയ തങ്ങൾ പാലിയേറ്റീവുമായി പങ്ക് വെച്ചും സഹായിക്കണമെന്ന് അദ്ദേഹം അഭ്യർത്ഥിച്ചു.