നാഗസാക്കി ദിനത്തിൽ ലോകസമാധാനത്തിൻ്റെ പ്രതീകമായ സഡാക്കോ സസാക്കിയുടെ കട്ടൗട്ടുമായി ‘പീസ് കോർണർ ‘ഒരുക്കി എൻ എസ് എസ് വോളൻ്റിയേഴ്സ്
കുന്ദമംഗലം : ഹിരോഷിമ നാഗസാക്കി ദിനാചരണങ്ങളുടെ ഭാഗമായി ലോകസമാധാനത്തിൻ്റെ പ്രതീകങ്ങളായ സഡാക്കോ സസാക്കിയും അവളുടെ ഒറിഗാമി കൊക്കുകളുമായി പീസ് കോർണർ ഒരുക്കി പെരിങ്ങളം ഗവ ഹയർ സെക്കൻഡറി എൻ എസ് എസ് യൂണിറ്റ്. പീസ് കോർണറിൻ്റെ ഉത്ഘാടനം സ്ക്കൂൾ പി ടി എ പ്രസിഡൻ്റ് റഷീദ് പി നിർവഹിച്ചു. പ്രിൻസിപ്പൾ സിന്ധു ഇ എസ്സ് ൻ്റെ അധ്യക്ഷതയിൽ കൂടിയ ചടങ്ങിൽ വോളൻ്റിയർ ലീഡർ അമാൻ അഹമ്മദ് പി കെ സ്വാഗതം പറഞ്ഞു. ആർട്ട്സ് ക്ലബ് ടീച്ചർ കൺവീനർ രഹ്ന എം, എൻ എസ് എസ് പ്രോഗ്രാം ഓഫിസർ രതീഷ് ആർ നായർ, വോളൻ്റിയർ ലീഡർ ശ്രേയാ പി എന്നിവർ സംസാരിച്ചു. പീസ് കോർണറിൽ കുട്ടികൾ വരച്ച ഹിരോഷിക നാഗസാക്കി ദിന പോസ്റ്റർ പ്രദർശനവും പ്രസംഗ മത്സരവും നടന്നു.
ഹിരോഷിമയിലെ അമേരിക്കയുടെ അണുബോംബ് അക്രമത്തിൽ രക്തസാക്ഷിയാവേണ്ടിവന്ന ജപ്പാനീസ് പെൺകുട്ടിയാണ് സഡാക്കോ സസാക്കി. അണുവികിരണങ്ങളാൽ മാരകമായ രക്താർബുധത്തിൻ്റെ പിടിയിലായവൾ ആയിരം കടലാസുകൊക്കുകളെയുണ്ടാക്കി പ്രാർഥിച്ചാൽ ആഗ്രഹിക്കുന്ന കാര്യം സാധിക്കുമെന്ന ജപ്പാനിലുള്ള വിശ്വാസ പ്രകാരം രോഗം മാറാനായി സഡാക്കോ ആശുപത്രികിടക്കയിലിരുന്ന് കടലാസു കൊറ്റികളെയുണ്ടാക്കി. പക്ഷെ 644 കൊറ്റികളെ ഉണ്ടാക്കിയപ്പോഴേക്കും അവൾ മരണത്തിനു കീഴടങ്ങി.പിന്നീട് അവളുടെ സുഹൃത്തുക്കൾ ചേർന്ന് ആയിരം എണ്ണം പൂർത്തിയാക്കി ആ കൊറ്റികളെ അവളോടൊപ്പം ദഹിപ്പിച്ചു. പിന്നീട് സഡാക്കോയും, അവളുടെ ഒറിഗാമി കൊക്കുകളും ലോകസമാധാനത്തിന്റെ പ്രതീകമായി ലോകമെങ്ങും അറിയപ്പെട്ടു തുടങ്ങി.