എം .എസ് .എഫ് കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂര്‍,ഹരിയാന കലാപ ഇരകള്‍ക്ക് ഐക്യദാർഢ്യം*
കുന്ദമംഗലം : എം.എസ്.എഫ് കുന്നമംഗലം പഞ്ചായത്ത് കമ്മിറ്റിയുടെ നേതൃത്വത്തിൽ മണിപ്പൂര്‍,ഹരിയാന കലാപ ഇരകള്‍ക്ക് ഐക്യദാർഢ്യം സംഘടിപ്പിച്ചു.ജില്ലാ എം എസ് എഫ് കമ്മിറ്റി അംഗം സി.എം.മുഹാദ് ഉദ്ഘാടനം ചെയ്തു.എം.എസ്.എഫ് പഞ്ചായത്ത് പ്രസിഡന്റ് സുഫിയാൻ ഓളോങ്ങൽ അദ്ധ്യക്ഷത വഹിച്ചു.മണ്ഡലം എം.എസ്.എഫ് ട്രെഷറർ അൻഫാസ് കാരന്തൂർ,ജാസിർ ചാത്തൻകാവ്,ഷംസുദ്ദീൻ പൈങ്ങോട്ടുപുറം സംസാരിച്ചു.സഫ്വാൻ,സഹൽ മിൻഹാജ്,ദിനാൻ,ജാസിം എന്നിവർ പങ്കെടുത്തു
നാജി പതിമംഗലം സ്വാഗതം പറഞ്ഞു.സി പി അബ്ദു റഹ്മാൻ നന്ദിയും പറഞ്ഞു.
മണിപ്പൂരിലെയും ഹരിയാനയിലെയും സമാധാന അന്തരീക്ഷം കേന്ദ്ര സർക്കാർ ഇടപെട്ട് പുനഃ സ്ഥാപിക്കണമെന്ന് എം എസ് എഫ് കുന്നമംഗലം കമ്മിറ്റി ആവശ്യപ്പെട്ടു.