കുന്ദമംഗലം: മലബാര്‍ ഗോള്‍ഡ് ആന്റ് ഡയണ്ട്‌സിന്റെ ആസ്ഥാന മന്ദിരം (എംഎച്ച്ക്യു) മൊണ്ടാന എസ്‌റ്റേറ്റില്‍ നടന്ന ചടങ്ങില്‍ വ്യവസായമന്ത്രി ഇ പി ജയരാജന്‍ ഉദ്ഘാടനം ചെയ്തു. .
മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് അധ്യക്ഷത വഹിച്ചു. ചടങ്ങിൽ കേന്ദ്രമന്ത്രി സദാനന്ദ ഗൗഡയുടെ വിഡിയോ സന്ദേശം പ്രദര്‍ശിപ്പിച്ചു.
കോര്‍പ്പറേറ്റ് വിഡിയോ തൊഴില്‍, എക്‌സൈസ് മന്ത്രി ടി പി രാമകൃഷ്ണന്‍ പ്രകാശനം ചെയ്തു. ഗോള്‍ഡന്‍ ഗേള്‍ പ്രഖ്യാപനം ഗതാഗതമന്ത്രി എ കെ ശശീന്ദ്രന്‍ നടത്തി. എം കണക്ടിന്റെ ലോഞ്ചിംഗ് പി കെ കുഞ്ഞാലിക്കുട്ടി എം പിയും ബാങ്കിംഗ് ആപ്പിന്റെ ലോഞ്ചിംഗ് ജില്ലാ കലക്ടര്‍ യു വി ജോസ്, എച്ച് ഡി എഫ് സി ബാങ്ക് നാഷനല്‍ ബിസിനസ് മേധാവി സുമന്ദ് രാംപാല്‍, എസ് ബി ഐ ജനറല്‍ മാനേജര്‍ റുമാ ഡേ, വിക്രം പ്രദാന്‍ എന്നിവര്‍ സംയുക്തമായും നിര്‍വഹിച്ചു.
പി എസ് ശ്രീധരന്‍ പിള്ള, പി ടി എ റഹീം എം എല്‍ എ, പുരുഷന്‍ കടലുണ്ടി എം എല്‍ എ, ടി വി ബാലന്‍, കെ സി അബു, വൈ വി ശാന്ത, ശൈജ വളപ്പില്‍, വി എം ജയദേവന്‍, ഡോ. പി എ ഇബ്രാഹിം ഹാജി, ഒ അഷര്‍ എന്നിവര്‍ സംസാരിച്ചു. സോഷ്യല്‍ മീഡിയ പ്രൊഫൈല്‍ ശംലാല്‍ അഹമ്മദ്, കെ പി അബ്ദുല്‍ സലാം എന്നിവര്‍ ലോഞ്ച് ചെയ്തു.
ഹരിതകാന്തി നിലനിര്‍ത്തി 150ഓളം ഏക്കറിലാണ് മലബാര്‍ ഡവലപേഴ്‌സിന്റെ നേതൃത്വത്തില്‍ ഇന്റഗ്രേറ്റഡ് ടൗണ്‍ഷിപ്പ് ആയി മൊണ്ടാന എസ്റ്റേറ്റ് രൂപലകല്പന ചെയ്തത്. നിര്‍മാണം പൂര്‍ത്തിയാകുന്നതോടെ ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രകൃതി സൗഹൃദ വാസസ്ഥലങ്ങളിലൊന്നായി മൊണ്ടാന എസ്റ്റേറ്റ് മാറുമെന്ന് മലബാര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ എം പി അഹമ്മദ് പറഞ്ഞു. ‘