കുന്ദമംഗലം: സാലറി ചാലഞ്ചിൽ നിന്നും പിന്മാറിയവർക്കെതിരെ സർക്കാർ വകുപ്പ് തലത്തിൽ പകപോക്കൽ നടപടി തുടങ്ങി എൻ.ജി.ഒ. അസോസിയേഷൻ അംഗങ്ങൾക്കെതിരെയാണ് നടപടികൾ ഏറെയും സാലറി ചാലഞ്ചിനെതിരെ രേഖാമൂലം വിയോജിപ്പ് ഏർപെടുത്തിയ സെയിൽ ടാക്സ് ഡിപ്പാർട്ട്മെന്റിലെ (GST ) നാലോളം വരുന്ന സ്ത്രീ ജീവനക്കാരെയാണ് ജില്ലയിലെ ദുര സ്ഥലത്തേക്ക് പുറത്ത് സർവ്വേ മേഖലയിൽ വാഹനങ്ങളുടെയും മറ്റും കണക്കെടുക്കുന്ന ഡ്യൂട്ടി നൽകി മാനസികമായിപീഡിപ്പിക്കുന്നത് ഇതനുസരിച്ച് രാവിലെ 8 മുതൽ വൈകു 5 വരെ റോഡരികിൽ നിന്ന് ജോലി ചെയ്യേണ്ട അവസ്ഥയാണ് പ്രാഥമിക കാര്യങ്ങൾ നിർവ്വഹിക്കാനും മറ്റും സമീപത്തെ വീടുകളും ഹോട്ടലുകളുമാണ് ആശയം ഇതുമൂലം ചിലർക്ക് ശാരീരിക മാനസിക പ്രയാസങ്ങൾ ഉളവാക്കുന്നതായും ചൂണ്ടിക്കാട്ടുന്നു എൻ.ജി.ഒ.യൂണിയൻ ഭാരവാഹികളാണത്രെ ഇത്തരം ആളുക്കള കണ്ടെത്തി ഡ്യൂട്ടി നിശ്ചയിക്കുന്നതും ജില്ലയിലെ പഞ്ചായത്ത് ഓഫീസുകളിലും സമാനമായരീതിയിൽ പകപോക്കൽ തുടങ്ങിയിട്ടുണ്ട് നിരന്തരമായി ജീവനക്കാരെ ഭീഷണിപ്പെടുത്തുണ്ടും ഉണ്ട്