കുന്ദമംഗലം : ഗ്രാമ പഞ്ചായത്തിലെ വിവിധ അങ്ങാടികളിലെ ഓട്ടോ പാർക്കിംഗ്, ഗതാഗത പ്രശ്നങ്ങൾ, വ്യാപാരികൾ നേരിടുന്ന പ്രയാസങ്ങൾ എന്നിവ ചർച്ച ചെയ്യുന്നതിനും പരിഹാരം കാണുന്നതിനും ട്രാഫിക് അസിസ്റ്റന്റ് കമ്മിഷണർ, RTO ഉദ്യോഗസ്ഥർ, കുന്നമംഗലം CI, ജനപ്രതിനിധികൾ, രാഷ്ട്രീയ പാർട്ടി പ്രതിനിധികൾ, വ്യാപാരി പ്രതിനിധികൾ, എന്നിവരെ പങ്കെടുപ്പിച്ചു കൊണ്ട് ഗ്രാമപഞ്ചായത്ത് യോഗം വിളിച്ചു ചേർത്തു. ഗതാഗതത്തിന് നേരിടുന്ന പ്രയാസങ്ങൾക്ക് എ.സി. പരിഹാര മാർഗ്ഗങ്ങൾ നിർദ്ദേശിച്ചു.
M K മോഹൻ ദാസ് , മൊയ്തീൻ ഹാജി, ചക്രായുധൻ, ഭക്തോത്തമൻ, ബാബുമോൻ , ഒ വേലായുധൻ, N വിനോദ്, ഭാസ്കരൻ , പോലീസ് സബ്ബ് ഇൻസ്പക്ടർ മനോജ്, എന്നിവർ സംസാരിച്ചു.
ജൂൺ 25 ന് മുമ്പ് ഗതാഗത പരിഷ്കരണവുമായി ബന്ധപ്പെട്ട നിർദ്ദേശങ്ങൾ സംഘടനകൾക്കും, വ്യക്തികൾക്കും ഗ്രാമ പഞ്ചായത്തിൽ സമർപ്പിക്കാം. അതിനു ശേഷം ട്രാഫിക് പോലീസ് തയ്യാറാക്കുന്ന നിർദ്ദേശങ്ങൾ എം.എൽ എ .യുടെ കൂടി സാന്നിദ്ധ്യത്തിൽ ചേരുന്ന ഒരു യോഗത്തിൽ കൂടി ചർച്ച ചെയ്ത് നാപ്പിലാക്കാം എന്ന് ധാരണയായി.
യോഗത്തിൽ ഗ്രാമ പഞ്ചായത്ത്
പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ അദ്ധ്യക്ഷയായി.
വൈസ് പ്രസിഡണ്ട് വി.അനിൽകുമാർ സ്വാഗതവും ചെയർപേഴ്സൺ യു.സി. പ്രീതി നന്ദിയും പറഞ്ഞു.