കുന്ദമംഗലം : വേനലവധിക്ക് നൻമയുടെ നേർവഴി എന്ന സന്ദേശവുമായി എം.ജി.എം കൊടുവള്ളി വെസ്റ്റ് മണ്ഡലം സമിതി സംഘടിപ്പിക്കുന്ന ത്രിദിന റസിഡൻഷ്യൽ ക്യാമ്പിന് കുന്ദമംഗലം കാരുണ്യ സെന്ററിൽ തുടക്കമായി. പ്രമുഖ ഫാക്കൽറ്റികൾ
നേതൃത്വം നൽകുന്ന ക്യാമ്പിൽ വിദ്യാർത്ഥികളുടെ വ്യക്തിത്വ വികസനത്തിനും ധാർമ്മിക വളർച്ചക്കും ഉതകുന്ന പതിനഞ്ചോളം പഠന – പ്രായോഗിക സെഷനുകൾ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കുന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് ലിജി പുൽക്കുന്നുമ്മൽ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. എം.ജി.എം മണ്ഡലം പ്രസിഡണ്ട് ഷക്കീല ആരാമ്പ്രം അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് അംഗം കെ.കെ.സി. നൗഷാദ്, എം.ജി.എം സംസ്ഥാന വൈ: പ്രസിഡണ് വി.സി. മറിയക്കുട്ടി സുല്ലമിയ്യ, കെ.എൻ.എം മണ്ഡലം പ്രസിഡണ്ട് പി. അസയിൽ സ്വലാഹി, ജില്ലാ സെകട്ടറി ശുക്കൂർ കോണിക്കൽ , എൻ.പി.അബ്ദുൽ റഷീദ്, പി.പി. ഫവാസ് , സി.കെ മമ്മദ് കുട്ടി, കെ.സഫിയ, റംസീന പുല്ലോറമ്മൽ , പി.പി. ആമിന , സലീം കാരന്തൂർ, മുഹമ്മദ് പെരിങ്ങളം, കെ.ടി. റസീന, സന പാറന്നൂർ പ്രസംഗിച്ചു. സാജിദ് പൊക്കുന്ന്, യഹ്‌യ മലോറം , എം.ടി. ഫരീദ എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.