കുന്ദമംഗലം : ഡോക്ടർ വന്ദനയുടെ കൊലപാതകത്തിൽ പ്രതിഷേധിച്ചുകൊണ്ട് ജില്ലാ വനിതാ ലീഗ് ആഹ്വാനം ചെയ്ത പ്രതിഷേധ കൂട്ടായ്മ കുന്ദമംഗല ത്ത് ജില്ലാ ട്രഷറർ എ. പി. സഫിയ ഉത്ഘാടനം ചെയ്തു.പഞ്ചായത്ത് വനിതാ ലീഗ് പ്രസിഡന്റ് ഷമീന വെള്ളക്കാട്ട് അധ്യക്ഷത വഹിച്ചു,കേരളത്തിൽ ആഭ്യന്തരവകുപ്പും, ആരോഗ്യവകുപ്പും തികഞ്ഞ പരാജയമാണെന്നും, ഇതിനെതിരെ കേരളജനത ഒറ്റക്കെട്ടായി പ്രതിഷേധിക്കണമെന്നും ഉൽഘാടന പ്രസംഗത്തിൽ പറഞ്ഞു,ജില്ലാ വൈസ് പ്രസിഡന്റ് ടി. കെ. സീനത്ത്, നിയോജക മണ്ഡലം ജനറൽ സെക്രട്ടറി പി. കൗലത്ത്, യു. സി. ബുഷ്റ, സമീറ അരീപ്പുറം, മിന്നത്ത്, സുലൈഖ എന്നിവർ പങ്കെടുത്തു*
*ഫാത്തിമ ജെസ്ലി സ്വാഗതവും ഷംസദ പാറ്റയിൽ നന്ദിയും പറഞ്ഞു*