കുടിവെള്ളം ഇല്ലാതെ ഒരു പ്രദേശം കാഷ്ട്ടപെടുന്നു, വാട്ടർ അതോറിറ്റിയും പഞ്ചായത്തും തിരിഞ്ഞു നോക്കുന്നില്ലന്നും മുസ്ലിം ലീഗ്കാരന്തൂർ കമ്മറ്റി കുറ്റപ്പെടുത്തി .
കുന്നമംഗലം പഞ്ചായത്തിലെ വാർഡ് 20, 21ഉൾപ്പെടുന്ന കല്ലറ കോളനി, നാല് സെന്റ് കോളനി, പുളിക്കൽ, പുത്തലത്ത്, കല്ലറ ചാലിൽ മേഖലയിലെ 300ഓളം വരുന്ന കുടുംബാംഗങ്ങൾ കുടിവെള്ളം ലഭിക്കാതെ കഷ്ടപ്പെടുകയാണ്
സ്വന്തമായി കിണർ ഇല്ലാത്ത കുടുംബത്തിന്റെ ആശ്രയാണ് ജപ്പാൻ കുടിവെള്ള സ്രോതസ്സ് എന്നാൽ ഒരാഴ്‌ച കാലമായി വെള്ളം ലഭിച്ചിട്ട്
വാട്ടർ അതോറിറ്റിയിൽ വിളിച്ചാൽ ഫോൺ പോലും എടുക്കാനോ, എടുത്താൽ തന്നെ കൃത്യമായ ഒരു മറുപടിയോ ലഭിക്കുന്നില്ല
കുടിവെള്ളം മുടങ്ങുന്ന സമയത്ത് കൃത്യമായ ഇടപെടൽ നടത്തേണ്ട ഗ്രാമ പഞ്ചായത്തും, വാട്ടർ അതോറിറ്റിയും ഒരു നടപടിയും സ്വീകരിക്കുന്നില്ല
ആളുകൾക്ക് കുടിവെള്ളം ലഭിക്കാതെ വലയുകയാണ്
ശക്തമായ വേനൽ ചൂടും, റമദാൻ നോമ്പ് ഉള്ള ഈ സമയത്ത് വാട്ടർ അതോറിറ്റി ഈ നടപടി വലിയ പ്രയാസം ഉണ്ടാക്കിയിട്ടുണ്ട്
കിണർ ഉള്ള വീടുകളിൽ പോലും വേനൽ കാലം ആയതിനാൽ മതിയായ വെള്ളം ലഭിക്കുന്നില്ല എന്നുള്ളതും ഇത്തരം ആളുകൾക്ക് കുടിവെള്ളം ലഭിക്കുന്നതിന് പ്രയാസം നേരിടുന്നു
ഇനിയും ജപ്പാൻ കുടിവെള്ളം ലഭിക്കാൻ പ്രയാസം ഉണ്ടാവുമെങ്കിലും അടിയന്തിര പ്രാധാന്യത്തോടെ കുടിവെള്ളം എത്തിക്കാനുള്ള സംവിധാനം ഗ്രാമ പഞ്ചായത്ത് ഒരുക്കണമെന്ന് കാരന്തുർ ശാഖ മുസ്ലിം ലീഗ് കമ്മിറ്റി ആവശ്യപ്പെട്ടു
ഇല്ലാത്ത പക്ഷം ശക്തമായ സമരവുമായി ഗ്രാമ പഞ്ചായത്ത്,വാട്ടർ അതോറിറ്റി ഓഫീസിലേക്ക് വരേണ്ടി വരുമെന്നും മുസ്ലിം ലീഗ് ഭാരവാഹികൾ പറഞ്ഞു
മുഹമ്മദ് മാസ്റ്റർ അധ്യക്ഷത വഹിച്ചു
സിദ്ധീഖ് തെക്കയിൽ, ബഷീർ മാസ്റ്റർ, വി കെ അബ്ദുൽ റഷീദ്, പി സി അബ്‌ദുൾ ഖാദർ ഹാജി, റഹ്മത്തുള്ള പി, സലീം ചേറ്റൂൽ, അനീസ് കെ, ഹുസൈൻ ഹാജി സംസാരിച്ചു