കോഴിക്കോട്: സംസ്ഥാനത്ത് സിഎൻജി വില കുറഞ്ഞു. കിലോഗ്രാമിന് 91 രൂപയാണ് കോഴിക്കോട്ട് ഇന്നത്തെ സിഎൻജി വില. നാളെ മുതൽ 83.90 രൂപ നിരക്കിൽ പൊതുജനങ്ങൾക്ക് ഇന്ധനം ലഭിച്ചു തുടങ്ങുമെന്ന് ഇന്ത്യൻ ഓയിൽ, അദാനി ഗ്യാസ് അധികൃതർ അറിയിച്ചു. 7.10 രൂപയുടെ കുറവാണ് വിലയിൽ അവസാനമായി രേഖപ്പെടുത്തിയത്.
നിലവിൽ കോഴിക്കോട് ജില്ലയിൽ 12 സിഎൻജി പമ്പുകളാണ് പ്രവർത്തിക്കുന്നത്. ഇതിനു പുറമെ ഇന്ത്യൻ ഓയിൽ-അദാനി ഗ്യാസിന്റെ ഉടമസ്ഥതയിൽ ഒരു സിഎൻജി പമ്പ് ഉണ്ണികുളം പഞ്ചായത്തിലെ ഏകരൂളിൽ ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. വാഹനങ്ങളിലേക്ക് ഇന്ധനം നിറയ്ക്കുന്നതിനൊപ്പം സിഎൻജി ടാങ്കറുകളിലേക്കും ഇന്ധനം നിറയ്ക്കാൻ സൗകര്യമുള്ള മദർ സ്റ്റേഷനാണ് ഏകരൂളിൽ തയാറാക്കുന്നത്.
ഇതോടൊപ്പം കോട്ടക്കടവിൽ ഒരു സിഎൻജി പമ്പ്കൂടി ഒരു മാസത്തിനുള്ളിൽ പ്രവർത്തനം ആരംഭിക്കും. പതിമംഗലം എച്ച്പിസിഎൽ വളപ്പിൽ പെട്രോളിയം, ഓമശ്ശേരി ഐഒസിഎൽ സർവീസ് കോ-ഓപ്പറേറ്റീവ് പമ്പ് ഉൾപ്പടെ നാലോളം സിഎൻജി പമ്പുകൾ കോഴിക്കോട് ജില്ലയിലും, കൽപ്പറ്റ മാനന്ത വാടിഎന്നിവിടങ്ങളിൽ വയനാട് ജില്ലയിലും പ്രവർത്തനം തുടങ്ങിയത്