അബുദാബി∙ യുഎഇ ഉപാധികളോടെ സ്ഥിരം വീസ നൽകാൻ ആലോചിക്കുന്നു. വൻ നിക്ഷേപത്തിലൂടെ ദീർഘകാല
താമസാനുമതിയോ പൗരത്വമോ നേടാനുള്ള അവസരമാണ് ഉണ്ടാവുക. യുഎഇയിൽ പത്തു ലക്ഷം ദിർഹത്തിന്റെ
(ഏകദേശം രണ്ടു കോടി രൂപ) സ്വത്ത് വാങ്ങുകയോ 30 ലക്ഷത്തിലേറെ ദിർഹം (ഏകദേശം 5.7 കോടി രൂപ) സ്ഥിരനിക്ഷേപം നടത്തുകയോ …
ചെയ്യുന്നവർക്കായിരിക്കും അവസരം…
ഓരോഅപേക്ഷയുംസൂക്ഷ്മപരിശോധനയ്ക്കു വിധേയമാക്കിയാകും തീരുമാനം. സ്ഥിരം വീസ സംബന്ധിച്ച നയങ്ങളുടെ വിശദാംശങ്ങൾ അടുത്തവർഷം പ്രഖ്യാപിക്കാനാണു പദ്ധതി. എമിറേറ്റിലേക്ക് നിക്ഷേപംആകർഷിക്കാനായ
അബുദാബി സർക്കാരിന്റെ മേൽനോട്ടത്തിൽ നടക്കുന്ന പ്രഥമ നിക്ഷേപക
സമ്മേളനത്തെക്കുറിച്ചു വിശദീകരിക്കാൻ വിളിച്ചുചേർത്ത വാർത്താസമ്മേളനത്തിലാണു ബയാത് ലീഗൽ സർവീസസ് എംഡിയും
നിയമവിദഗ്ധനുമായ സാം എം ബയാത് ഇക്കാര്യം സൂചിപ്പിച്ചത്. രാജ്യാന്തര നിക്ഷേപകർ, ഡോക്ടർ, എൻജിനീയർ തുടങ്ങി പ്രഫഷനലുകൾക്കും അവരുടെ കുടുംബാംഗങ്ങൾക്കും പത്തു വർഷത്തെ വീസ ലഭിക്കുമെന്നും വ്യക്തമാക്കിയിരുന്നു
ഇതോടൊപ്പം രാജ്യാന്തര നിക്ഷേപകർക്കു നൂറുശതമാനം ഉടമസ്ഥാവകാശം നൽകുമെന്നും അന്നു പ്രഖ്യാപിച്ചിരുന്നു.
രാജ്യാന്തര നിക്ഷേപകരെ യുഎഇയിലേക്കു കൂടുതൽ ആകർഷിക്കാനും വൻതോതിൽ വിദേശ നിക്ഷേപം എത്താനും
പ്രതീക്ഷിക്കുന്നതെന്നും ഡോം എക്സിബിഷൻസ് എംഡി ആന്റണി ജോർജ് പറഞ്ഞു.
ഇതു വികസനത്തിനൊപ്പം കൂടുതൽതൊഴിലവസരവും സൃഷ്ടിക്കപ്പെടുമെന്നതാണു മറ്റൊരു ആകർഷണം