കൊടുവള്ളി: അന്യസംസ്ഥാന വാഹനങ്ങൾ കേരളത്തിലെക്ക് നമ്പർ ആക്കുന്നതിനായി കൊണ്ടുവരുന്നതിന് നിലവിലെ ആർ.ടി.ഒ നൽകുന്ന No C യും ഇൻവോഴ്സ് ആണ് വേണ്ടത് ഇത് അനുസരിച്ചാണ് ഇവിടെ ടാക്സ് കലക്ട്റ്റ് ചെയ്ത് കേരളത്തിലെ ഉടമയുടെ പേരിലേക്ക് മാറ്റുന്നത് എന്നാൽ കൊടുവള്ളിയിൽ മാത്രം ഈ നിയമം വ്യത്യസ്ഥമായ രീതിയാണ് നിങ്ങൾ ഹാജരാക്കുന്ന ബിൽ വ്യാജമാണെന്നും ആ കാലഘട്ടത്തിൽ കേരളത്തിൽരജിസ്റ്റർ ചെയ്ത വാഹനങ്ങളുടെ ഇൻവോഴ്സ് വിലനോക്കി മാത്രമേ ടാക്സ് സ്വീകരിക്കൂ എന്ന് ഉദ്യോഗസ്ഥർ കടുo പിടുത്തം പിടിച്ചതിനാൽ കൊടുവള്ളിക്കാർ ഇപ്പോൾ ബദ്ധുക്കൾ താമസിക്കുന്ന കൊയിലാണ്ടി, നന്മണ്ട, കോഴിക്കോട് പരിധിയിലേക്കാണ് No c വാങ്ങുന്നത് ‘ഇതു മൂലം KL -57ൽ റീരജിസ്റ്റർ നടക്കുന്നില്ല.കേന്ദ്ര മോട്ടോർ നിയമം മൂലം ഇത്തരത്തിൽ N 0C എടുത്ത വാഹനങ്ങൾ ഉടൻ മാറ്റി പുതിയ നമ്പർ നൽകണമെന്ന് കാണിച്ച് ഉത്തരവ് ഇറങ്ങിയിട്ടുണ്ടെങ്കിലും കൊടുവള്ളിയിൽ ബുദ്ധിമുട്ടിക്കുന്നതായി വാഹന ഉടമകൾ പറയുന്നു മലപ്പുറം ജില്ലയിലെ തിരൂർ സബ്ആർ.ടി.ഒയിൽ നിന്നും വന്ന സൂപ്രണ്ടാണ് വേറിട്ട പരിഷ്കാരത്തിന് നേതൃത്വം നൽകുന്നതെന്നും ഉടമകൾ പറയുന്നു റിസർവേഷൻ കാറ്റഗറിയിൽ നിരവധി നമ്പർ ആരും റിസർവ്വ് ചെയ്യാതെ കിടക്കുന്നത് കൊടുവള്ളിയിൽ അനവധിയാണ് അത് ഇത്തരം നീരജിസ്റ്റർ ചെയ്യുന്ന വാഹനങ്ങൾക്ക് പണം ഈടാക്കാതേ നൽകി നമ്പർ പോകാതേ കിടക്കുന്നത് തീർക്കണമെന്നും ആവശ്യപ്പെട്ടു