നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നിരിക്കട്ടെ, 10 ല്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണമില്ല. ഒരാള്‍ക്ക് മൂന്ന് അക്കൗണ്ടുകളുണ്ടെങ്കില്‍ യുപിഐ വഴി 30 തവണ പണം കൈമാറാം…….
ന്യൂഡല്‍ഹി: യുപിഐ ആപ്പ് വഴി പണമിടപാട് നടത്തുന്നതിന് നാഷണല്‍ പെയ്‌മെന്റ് കോര്‍പ്പറേഷന്‍ നിയന്ത്രണങ്ങള്‍ കൊണ്ടുവന്നു…….
ഒരു ദിവസം ഒരു അക്കൗണ്ടില്‍നിന്ന് 10 പേര്‍ക്കുമാത്രമേ ഇനി പണം കൈമാറാന്‍ കഴിയൂ. നിലവില്‍ 20 പേര്‍ക്ക് പണം കൈമാറാനുള്ള സൗകര്യമുണ്ടായിരുന്നു. അതായത്, നിങ്ങളുടെ മൊബൈല്‍ നമ്പറുമായി ബന്ധിപ്പിച്ച ഒന്നില്‍ കൂടുതല്‍ അക്കൗണ്ടുകള്‍ ഉണ്ടെന്നിരിക്കട്ടെ, 10 ല്‍ കൂടുതല്‍ ഇടപാടുകള്‍ നടത്തുന്നതിന് നിയന്ത്രണമില്ല. ഒരാള്‍ക്ക് മൂന്ന് അക്കൗണ്ടുകളുണ്ടെങ്കില്‍ യുപിഐ വഴി 30 തവണ പണം കൈമാറാം. .എന്നാല്‍, ഒരു ബാങ്ക് അക്കൗണ്ടില്‍ വ്യത്യസ്ത യുപിഐ അക്കൗണ്ടുണ്ടെങ്കില്‍ 10 ഇടപാടുമാത്രമെ നടത്താന്‍ കഴിയൂ.
ഷോപ്പിങിനും മറ്റും ഈ നിയന്ത്രണം ബാധകമല്ല. വ്യക്തികള്‍തമ്മിലുള്ള ഇടപാടുകള്‍ക്കുമാത്രമാണ് നിയന്ത്രണം. ഇ-കൊമേഴ്‌സ് സ്ഥാപനങ്ങള്‍, ഫുഡ് ഡെലിവറി ആപ്, ടാക്‌സി സര്‍വീസ് എന്നിവയെ ഈ നിയന്ത്രണം ബാധിക്കില്ല. ……