കോഴിക്കോട്: ഏത് സമയത്തും ജനങ്ങളുടെ ജീവൻ സംരക്ഷിക്കാൻ വേണ്ടി പ്രവർത്തിക്കുന്ന ആംബുലൻസ് തൊഴിലാളികളെ സംരക്ഷിക്കാൻ സര്ക്കാർ തയ്യാറാകണമെന്ന് മുസ്ലിം ലീഗ് സംസ്ഥാന ജന സെക്രട്ടറി അഡ്വ പി എം. എ സലാം ആവശ്യപ്പെട്ടു.ആംബുലൻസ് ജീവനക്കാരെ ആരോഗ്യ പ്രവർത്തകരായി കണക്കാക്കി അവർക്ക് ആവശ്യമായ സേവന വേതന വ്യവസ്ഥകൾ ലഭ്യമാക്കണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ആംബുലൻസ് വർക്കേഴ്സ് യൂണിയൻ എസ്. ടി. യു. തെഴിലാളികൾക്കുള്ള ഐഡി കാർഡ് വിതരണം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു പി.എം.എ സലാം ആംബുലൻസ് വർക്കേഴ്സ് യൂനിയൻ എസ്.ടി. യു. ജില്ലാ പ്രസിഡണ്ട് യു എ ഗഫൂർ അദ്ധ്യക്ഷത വഹിച്ചു എസ്. ടി. യു. സംസ്ഥാന പ്രസിഡണ്ട് അഡ്വ: റഹ്മത്തുള്ള മുഖ്യ പ്രഭാഷണം നടത്തി എസ്.ടി. യു. ദേശീയ വൈസ് പ്രസിഡണ്ട്എ അബ്ദുറഹിമാൻ ജനറൽ സെക്രട്ടറി ബഷീർ മാങ്ങാപൊയിൽ , സഹീർ പള്ളി ത്താഴം , നൗഷാദ് കൊടുവള്ളി ,റിയാസ് കുന്ദമംഗലം ,ശിഹാബ് അടിവാരം ,ഹബീബ് പുല്ലാളൂർ തുടങ്ങിയവർ സംസാരിച്ചു.