കുന്ദമംഗലം : മാധ്യമ പ്രവർത്തനം ഒരു തപസ്യയാക്കി ദീർഘ കാലം മാധ്യമരംഗത്ത് നിറ സാനിധ്യമായിരുന്ന അസ്സൈൻ കാരന്തൂരിന്റെ അനുസ്മരണം നടത്തി. സാംസ്കാരിക നിലയത്തിൽ
സുകൃതം കൂട്ടായ്മയുടെ ആഭിമുഖ്യത്തിൽ നടന്ന പരിപാടി ഗ്രാമ പഞ്ചായത്ത് വൈസ് പ്രസിഡന്റ് വി അനിൽകുമാർ ഉദ്ഘാടനം ചെയ്തു.അഡ്വ: അബൂബ ക്കർ തല്ലശ്ശേരി അധ്യക്ഷത വഹിച്ചു.
പ്രകൃതത്തിലും ശൈലിയിയും ലാളിത്യവും വിനയവും പുലർത്തിയ അസ്സൈൻ കാരന്തൂർ അദ്ധ്യാപകൻ, കളിയെഴുത്തുകാരൻ, രാഷ്ട്രീയ സാമൂഹ്യ സാംസ്‌കാരിക പ്രവർത്തകൻ തുടങ്ങിയ മേഖലയിൽ പ്രവർത്തിച്ചിരുന്നു. അദ്ദേഹത്തിന്റെ വിയോഗം നാടിന് വലിയ നഷ്ടമാണ് ഉണ്ടായത് .
പി കോയ മാസ്റ്റർ ആമുഖപ്രസംഗം നടത്തി.
ഗ്രാമ പഞ്ചായത്ത് മെമ്പർ പി കൗലത്ത്, എഴുത്തുകാരൻ എ പി കുഞാമു, പത്ര പ്രവർത്തകൻ പി അഹ്‌മദ് ശരീഫ്, സാമൂഹ്യ പ്രവർത്തകൻ കെ വിജയൻ മാസ്റ്റർ, കുന്ദമംഗലം പ്രസ്ക്ലബ് സെക്രട്ടറി ഹബീബ് കാരന്തൂർ, ചിത്രകാരനും പത്ര പ്രവർത്തകനുമായ രവീന്ദ്രൻ കുന്ദമംഗലം എന്നിവർ അനുസ്മരണ പ്രഭാഷണങ്ങൾ നടത്തി.
മാധ്യമ പ്രവർത്തനം നേരിടുന്ന വെല്ലുവിളികൾ എന്ന വിഷയത്തിൽ മീഡിയവൺ എക്‌സിക്യൂട്ടീവ് എഡിറ്റർ പി ടി നാസർ മുഖ്യ പ്രഭാഷണം നടത്തി.
സുകൃതം കൂട്ടായ്മ കൺവീനർ സുബൈർ കുന്ദമംഗലം സ്വാഗതവും ജോയിന്റ് കൺവീനർ മണിരാജ് പൂനൂർ നന്ദിയും പറഞ്ഞു.